Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsതീര്‍ഥാടകര്‍ക്ക് ആശ്വാസമായി...

തീര്‍ഥാടകര്‍ക്ക് ആശ്വാസമായി സന്നിധാനത്തെ ആയുര്‍വേദ ആശുപത്രി

ശബരിമല : അയ്യനെ കാണാന്‍ മലകയറി എത്തുന്ന തീര്‍ഥാടകര്‍ക്ക്‌ ആശ്വാസമായി സന്നിധാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി. പനി, ചുമ, തുമ്മല്‍ പോലുള്ള അസുഖങ്ങള്‍ക്കുള്ള മരുന്ന് മുതല്‍ പഞ്ചകര്‍മ ചികിത്സ വരെ ഇവിടെയുണ്ട്. മലകയറി എത്തുമ്പോഴുണ്ടാകുന്ന ദേഹത്തു വേദന, കാല്‍കഴപ്പ്, ഉളുക്ക് പോലുള്ളവയ്ക്ക് പഞ്ചകര്‍മ തെറാപ്പിയിലൂടെ വേഗം ആശ്വാസം ലഭിക്കുമെന്ന് ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ഡോ. വി കെ വിനോദ് കുമാര്‍ പറയുന്നു.

ആവി പിടിക്കാനും മുറിവ് വെച്ചുകെട്ടുന്നതിനുമുള്ള സൗകര്യം ഇവിടെയുണ്ട്. വലിയ നടപ്പന്തലിന് തുടക്കത്തിലായി ആരോഗ്യവകുപ്പിന്റെ ആശുപത്രിക്ക് എതിര്‍വശത്തായാണ് ആയുര്‍വേദ ആശുപത്രി സ്ഥിതി ചെയ്യുന്നത്. രണ്ട് ഒ പി കൗണ്ടറുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വകുപ്പില്‍ നിന്നുള്ള അഞ്ചും നാഷണല്‍ ആയുഷ് മിഷനില്‍ നിന്നുള്ള രണ്ടും ഡോക്ടര്‍മാര്‍ ഇവിടെ സേവനത്തിലുണ്ട്. ഇതോടൊപ്പം മൂന്ന് ഫാര്‍മസിസ്റ്റ്, നാല് തെറാപ്പിസ്റ്റ് എന്നിവരും മറ്റു ജീവനക്കാരുമുണ്ട്.

രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഒപി കൗണ്ടറുകള്‍, ഫാര്‍മസി, തെറാപ്പി റൂം, മരുന്ന് സൂക്ഷിക്കുന്നതിനും ആവി പിടിക്കുന്നതിനുമുള്ള മുറികള്‍, ജീവനക്കാര്‍ക്കായുള്ള മുറികള്‍ തുടങ്ങിയവ ഇവിടെ ഉണ്ട്. ഒരോ ദിവസവും ആയിരത്തില്‍ അധികം പേരാണ് ഇവിടെ എത്തുന്നത്. തീര്‍ഥാടകരോടൊപ്പം സന്നിധാനത്ത് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥരും ഏറ്റവും ആശ്രയിക്കുന്നത് ആയുര്‍വേദ ആശുപത്രിയെയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യയില്‍ വില്‍ക്കുന്ന പുതിയ ഇരുചക്ര വാഹനങ്ങളിൽ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: 2026 ജനുവരി 1 മുതല്‍  ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം...

അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം

അമ്പലപ്പുഴ :  ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്നു മുതൽ 31 വരെ ശുദ്ധി ക്രിയകൾ നടക്കുന്നതിനാൽ ദർശനത്തിനു നിയന്ത്രണം. ഇന്നു വൈകിട്ട് ദീപാരാധനയ്ക്കു ശേഷമാണു നിയന്ത്രണം ഉണ്ടാകുക. നാളെ ബിംബ ശുദ്ധി ക്രിയകൾ നടക്കുന്നതിനാൽ രാവിലെ...
- Advertisment -

Most Popular

- Advertisement -