Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ്മാ സഭാ...

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡ് സമർപ്പണ സമ്മേളനം 

തിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് സമർപ്പണ സമ്മേളനം മേയ് 4  ന് 3.30ന്  തിരുവല്ല ഡോ. അലക്സാണ്ടർ  മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടക്കും.
സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അവാർഡുകൾ സമ്മാനിക്കും. കമ്മറ്റി ചെയർമാൻ ഡോ. എസെക്ക് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിക്കും.

സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, സഭാ അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട് എന്നിവർ പ്രസംഗിക്കും. സീനിയർ വികാരി റവ. ജോർജ് മാത്യു, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. മെറിറ്റ് അവാർഡ് ഇന്ത്യൻ എയ്റോസ്പെയ്സ് ടെക്നോളജീസ് ആൻഡ് ഇൻഡസ്ട്രീസ് സൊസൈറ്റിയുടെ പ്രസിഡന്റും ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ മുൻ ചെയർമാനുമായ പത്മശ്രീ ഡോ. സി. ജി. കൃഷ്ണദാസ് നായർക്കും യുവശാസ്ത്രജ്ഞർക്കുള്ള അവാർഡുകൾ ഡോ. റ്റിജു തോമസ് (ഐ.ഐ.റ്റി ചെന്നൈ) ഡോ. ശാരദ പ്രസാദ് പ്രധാൻ (ഐ ഐ റ്റി റൂർക്കി) എന്നിവർക്കുമാണ് നൽകുന്നത്.

മെറിറ്റ് അവാർഡ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, യുവശാസ്ത്രജ്ഞ അവാർഡ് അര ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചൂടിന് ആശ്വാസം : വിവിധ ജില്ലകളിൽ യെല്ലൊ അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു .28 നും മാർച്ച് 1 നും മൂന്ന് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലൊ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്...

ഭൂട്ടാന്‍ വാഹനക്കടത്ത് : മമ്മൂട്ടിയുടേയും ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ ഇഡി റെയ്ഡ്

കൊച്ചി: ഭൂട്ടാൻ വാഹന കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന് പിന്നാലെ പരിശോധനയുമായി ഇഡിയും. മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും അടക്കം വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തുകയാണ് .അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ...
- Advertisment -

Most Popular

- Advertisement -