Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsബണ്ടി ചോർ...

ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ

തിരുവനന്തപുരം : കുപ്രസിദ്ധ മോഷ്ട്ടാവ് ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ. ഇന്നലെ രാത്രിയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഇയാൾ എത്തിയത്. റെയിൽവേ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. റെയിൽവേ എസ് പി ഷഹൻഷായുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. എന്തിനാണ് വന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.

ബണ്ടി ചോറിന്റെ കൈവശം 100 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇയാൾ പറയുന്ന ചില കാര്യങ്ങളിൽ വൈരുധ്യമുണ്ട്. അഭിഭാഷകനെ കാണാൻ എത്തിയതാണെന്നാണ് പറഞ്ഞത്. ബണ്ടി ചോറിന്റെ മാനസിക നില പരിശോധിക്കാനും റെയിൽവേ പോലീസ് തയ്യാറെടുക്കുകയാണ്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചാകും പരിശോധന നടത്തുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു

ചെന്നൈ : രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണ് രാമനാഥപുരത്തെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാമ്പൻപാലം.രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള...

കെഎസ്ആർടിസി ബജറ്റ് ടൂറിസം : സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ഒരുക്കുന്നു

പത്തനംതിട്ട : കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പത്തനംതിട്ടയിൽ നിന്ന് ആദ്യമായി കേരളത്തിന്  പുറത്തേക്കു യാത്രയൊരുക്കുന്നു.ആദ്യയാത്ര ഈ മാസം 22ന് വേളാങ്കണ്ണി,തഞ്ചാവൂർ എന്നിവിടങ്ങളിലേക്കാണ് നടത്തുന്നത്. 22നു രാവിലെ അർത്തുങ്കൽ പള്ളി, വല്ലാർപാടം പള്ളി, പാലക്കാട്...
- Advertisment -

Most Popular

- Advertisement -