Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : 75,644 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരിക്കുന്നത് 75,644 സ്ഥാനാർത്ഥികൾ. 39,609 സ്ത്രീകളും, 36,034 പുരുഷൻമാരും,ഒരു ട്രാൻസ്‌ജെൻഡറും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് വാർഡിലാണ് ട്രാൻസ്ജെൻഡർ മത്സരിക്കുന്നത്.ശരാശരി സ്ത്രീ സ്ഥാനാർത്ഥി പ്രാതിനിധ്യം 52.36%ആണ്.

ഗ്രാമപഞ്ചായത്ത് തലത്തിൽ 29,262 സ്ത്രീ സ്ഥാനാർത്ഥികളും 26,168 പുരുഷ സ്ഥാനാർത്ഥികളും ഉണ്ട്.ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 3,583 സ്ത്രീകളും 3,525
പുരുഷൻമാരും മത്സരിക്കുന്നു. ജില്ലാ പഞ്ചായത്തിലേക്ക് 672 പുരുഷൻമാരും 602 സ്ത്രീകളുമാണ് സ്ഥാനാർത്ഥികളായുള്ളത്. മുനിസിപ്പാലിറ്റികളിൽ 5,221വനിതകളും 4,810 പുരുഷന്മാരും, കോർപ്പറേഷനുകളിൽ 941 സ്ത്രീകളും 859 പുരുഷന്മാരുമാണ് സ്ഥാനാർത്ഥികളായി മത്സരരംഗത്തുള്ളത്.

ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ള ജില്ല മലപ്പുറമാണ്. 8,381 സ്ഥാനാർത്ഥികളാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ള ജില്ല വയനാടാണ്. 1,968 പേരാണിവിടെ മത്സരത്തിനുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണം : വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി

കോഴിക്കോട് : സ്കൂ‌ൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ് ആവശ്യം. കോഴിക്കോട് സ്വദേശിയായ സാമൂഹിക പ്രവർത്തകൻ മുഹമ്മദലി കിനാലൂരാണ്...

ഈ വർഷം 10000 കർഷകരെ ഫലവൃക്ഷ കൃഷി കൂട്ടായ്മയുടെ ഭാഗമാക്കും-മന്ത്രി പി.പ്രസാദ്

ആലപ്പുഴ : ഫലവൃക്ഷ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ  ഈ വർഷം തന്നെ 200 ക്ലസ്റ്ററുകൾ കൃഷി വകുപ്പിൻറെ നേതൃത്വത്തിൽ സംസ്ഥാനത്ത് രൂപവത്കരിക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്...
- Advertisment -

Most Popular

- Advertisement -