Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsകള്ളക്കടൽ പ്രതിഭാസം...

കള്ളക്കടൽ പ്രതിഭാസം : ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും നാളെ (04.05.2024) രാവിലെ 2.30 മുതൽ 05.05.2024 രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം മുതലായ മത്സ്യബന്ധനയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ഇന്ന് (മെയ് മൂന്ന് ) രാത്രി 10 മണിക്ക് ശേഷം ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീഡന പരാതി : സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ കേസ്

കൊച്ചി : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമ സഹ സംവിധായകന്‍ ജോജോ കുരിശിങ്കലിനെതിരെ കേസ്.മോഡലായ യുവതിയെ ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.യുവതി അറിയാതെ...

പെട്രോൾ പമ്പിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി ; 35 പേർക്ക് പരുക്ക്

എറണാകുളം : കൂത്താട്ടുകുളം കാക്കൂരിൽ പെട്രോൾ പമ്പിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി മറിഞ്ഞു .വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരുക്കേറ്റു.പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹച്ചടങ്ങിൽ...
- Advertisment -

Most Popular

- Advertisement -