Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാലം: ശബരിമലയിൽ...

മണ്ഡലകാലം: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു

ശബരിമല: ശബരിമലയിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്നു. ഇന്ന് ആറു മണി വരെ മുക്കാൽ ലക്ഷത്തോളം അയ്യപ്പഭക്തർ ദർശനം നടത്തി. കാനനപാത വഴി എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വൻ വർദ്ധനവ്. മണ്ഡല മകരവിളക്കിനായി നട തുറന്ന് 24 ദിവസങ്ങൾ പിന്നിടുമ്പോൾ വലിയ ഭക്തജനതിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.

കഴിഞ്ഞ 23 ദിവസങ്ങളായി ശബരിമലയിൽ എത്തിയ അയ്യപ്പഭക്തരുടെ എണ്ണം 22 ലക്ഷം പിന്നിട്ടു. കാനനപാത വഴിയെത്തുന്ന അയ്യപ്പന്മാരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉള്ളത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് അനുസരിച്ച് പമ്പയിൽ നിന്നും തിരക്ക് നിയന്ത്രിക്കുന്നുണ്ട്. നിലയ്ക്കലും തിരക്ക് നിയന്ത്രിച്ച് തന്നെയാണ് ഭക്തരെ പമ്പയിലേക്ക് കടത്തിവിടുന്നതും.  മണിക്കൂറുകളോളം ക്യൂവിൽ കാത്തു നിൽക്കേണ്ട സാഹചര്യമോ, ദർശനം ലഭിക്കാതെ മടങ്ങേണ്ട സാഹചര്യമോ ഇല്ല.

സന്നിധാനത്ത് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും സുഗമമായ ദർശനം ഒരുക്കാൻ പോലീസും ദേവസ്വം ബോർഡും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയുടെ  50-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

മാന്നാർ : പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക്  12ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ...

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ വോട്ടർമാരിൽ 1,43,69,092 പേർ...
- Advertisment -

Most Popular

- Advertisement -