Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeEdathuaഎടത്വാ പള്ളിയിൽ...

എടത്വാ പള്ളിയിൽ പെരുന്നാൾ: KSRTC താൽക്കാലിക ബസ് സ്റ്റാൻഡ്  ഇന്നു പ്രവർത്തനം  ആരംഭിച്ചു

എടത്വാ : എടത്വാ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക്  യഥേഷ്ടം വന്നു പോകുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി KSRTC താൽക്കാലിക ബസ് സ്റ്റാന്റിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ജെയ്സപ്പൻ മത്തായി കണ്ടത്തിൽ നിർവഹിച്ചു.

എടത്വ, ആലപ്പുഴ, കോട്ടയം, ഹരിപ്പാട്, തുടങ്ങിയ സർവീസുകൾക്ക് പുറമേ തിരുവനന്തപുരം,പൂവാർ, കൊല്ലം,എറണാകുളം,ഇടുക്കി,കളിയിക്കാവിള, തുടങ്ങിയ സ്ഥലങ്ങളിലും കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുന്നതാണ് എന്ന് കൺവീനർ വിൻസന്റ് കെ പി അറിയിച്ചു.

തിരുനാൾ ജനറൽ കൺവീനർ ബിനോയ് മാത്യു ഒലക്കപാടിൽ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് സണ്ണി പോൾ, റെജി ചക്കനാട്ട്, ജോബി കണ്ണമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിറക്കൂട്ട് ചിത്രരചന മത്സരം

തിരുവല്ല : വൈ.എം.സി.എ സബ് - റീജണിൻ്റെ നേതൃത്വത്തിൽ നിറക്കൂട്ട് ചിത്രരചന മത്സരം നടത്തി. വിവിധ വൈ.എം.സി.എകളിൽ നിന്ന് നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങളുടെ ഉദ്ഘാടനം മലങ്കര മാർത്തോമാ സഭ അല്മായ ട്രസ്റ്റി...

പന്തളം നഗരസഭയിൽ നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു

പന്തളം : ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും, യു. രമ്യയുമാണ് രാജിവെച്ചത്. നാളെ  (ബുധൻ) അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് നടക്കാനിരിക്കെയാണ് രാജി. ബിജെപി നേതൃത്വത്തിലുള്ള പന്തളം...
- Advertisment -

Most Popular

- Advertisement -