Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസി ഡ്രൈവര്‍...

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മേയര്‍ക്കെതിരെ കോടതിയെ സമീപിച്ചു

തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്.എല്‍.യദു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയിലാണ് യദു ഹർജി സമർപ്പിച്ചത്. ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണു ഹർജി. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. മേയർക്കെതിരെ നൽകിയ പരാതിയിൽ ഇതുവരെ പോലീസ് നടപടി എടുക്കാത്തതിനാലാണ് ഡ്രൈവര്‍ കോടതിയെ സമീപിച്ചത്.

അതേസമയം ബസ്‌ കണ്ടക്ടറായ സുബിൻ നൽകിയ മൊഴി കളവാണെന്ന് യദു പ്രതികരിച്ചു.സുബിന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും കണ്ടക്ടർ മുൻ സീറ്റിൽ തന്നെയായിരുന്നു ഇരുന്നതെന്നും യദു പറഞ്ഞു .മെമ്മറി കാര്‍ഡ് കാണാതായതിലും കണ്ടക്ടറെ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഘോഷയാത്ര ഇന്ന്

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളായ ഇന്ന് ആറന്മുള പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ജലഘോഷയാത്ര പമ്പാനദിയിലെ നെട്ടായത്തിൽ നടക്കും. ഇക്കുറി തിരുവോണം വൈകുന്നതിനാൽ ഉത്രട്ടാതി ജലോത്സവം സെപ്റ്റംബർ 19നാണ്....

ഗുരുവായൂരിൽ ചിങ്ങത്തിലെ മൂന്ന് ദിവസങ്ങളിൽ ബുക്ക് ചെയ്തതു ആയിരത്തിലേറെ വിവാഹങ്ങൾ

തൃശൂർ: ചിങ്ങമാസത്തിലെ 3 ദിവസങ്ങളിലായി ഗുരുവായൂരിൽ ബുക്ക് ചെയ്തതു 1080 വിവാഹങ്ങൾ. ഇതിൽ 23-ന് 422 വിവാഹങ്ങളും, 30-ന് 338 വിവാഹങ്ങളും, സെപ്റ്റംബർ 12-ന് 320 വിവാഹങ്ങളുമാണ് ബുക്ക് ചെയ്തിട്ടുള്ളത്. തലേന്നു വരെ...
- Advertisment -

Most Popular

- Advertisement -