Monday, December 15, 2025
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി തിരുവനന്തപുരത്ത്...

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തും: മാതൃകാ നഗരമാക്കാനുളള വന്‍ പദ്ധതിക്ക് രൂപം നൽകും

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ അധികാരം ഉറപ്പിച്ച തിരുവനന്തപുരത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ഇക്കാര്യം സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചെന്നാണ് വിവരം. ഫോണില്‍ വിളിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരത്ത് എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

രാജീവ് ചന്ദ്രശേഖറെ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി ഗുജറാത്തില്‍ ബിജെപി അധികാരത്തിലേക്ക് വന്നതെന്ന് സൂചിപ്പിച്ചുവെന്നാണ് അറിയുന്നത്. അഹമ്മദാബാദ് നഗരസഭയിലാണ് ബിജെപി ആദ്യം വിജയിച്ചത്. അതിന് സമാനമായാണ് ബിജെപി കേന്ദ്രം നേതൃത്വം തിരുവനന്തപുരത്തെ കാണുന്നത്.

ദേശീയ നേതാക്കള്‍ എല്ലാം തന്നെ തിരുവനന്തപുരത്തെ വിജയം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്തെ മാതൃകാ നഗരമാക്കാനുളള വന്‍ പദ്ധതിക്ക് ബിജെപി രൂപം നല്‍കുന്നതെന്നാണ് അറിയുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നല്‍കിയതിന് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബി.ജെ.പി- എന്‍.ഡി.എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷമാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

ബെംഗളൂരു : കർണാടകയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് കമാൻഡറായ വിക്രം ഗൗഡയാണ് കൊല്ലപ്പെട്ടത്.കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്ത് ഇന്നലെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്‌. കർണാടക പൊലീസും ആന്റി...

പി.ജയരാജൻ വധശ്രമക്കേസ്: സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി ; പി.ജയരാജൻ വധശ്രമക്കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് അപ്പീലില്‍ പറയുന്നു. 1999ലെ തിരുവോണ നാളിൽ പി.ജയരാജനെ...
- Advertisment -

Most Popular

- Advertisement -