Tuesday, June 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅസമിൽ സംഘർഷം...

അസമിൽ സംഘർഷം : രണ്ട് പേർ കൊല്ലപ്പെട്ടു ; 58 പൊലീസുകാർക്ക് പരിക്ക്

ഗുവാഹത്തി : അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ വീണ്ടും വൻ സംഘർഷം. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. 58 പൊലീസുകാർക്ക് പരിക്കേറ്റു.ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

കർബി ആംഗ്ലോങ്, വെസ്റ്റ് കർബി ആംഗ്ലോങ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിവ .ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര മാർത്തോമ്മാ സുറിയാനി സഭ: അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ ശുശ്രൂഷയിൽ രൂപം കൊണ്ട അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു . പുതിയ വീടുകളുടെ അടിസ്ഥാന ശില ഡോ. തിയഡോഷ്യസ് മാർത്തോമ്മാ...

മാന്നാറിലെ കൊലപാതകം : മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മാന്നാർ : മാന്നാറിലെ ശ്രീകല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.ജിനു, പ്രമോദ്, സോമരാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചെങ്ങന്നൂർ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി.കലയുടെ ഭര്‍ത്താവ് അനില്‍കുമാറാണ് കേസിലെ ഒന്നാംപ്രതി. മണിക്കൂറുകള്‍ നീണ്ട...
- Advertisment -

Most Popular

- Advertisement -