Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeSpiritualഎടത്വാ പള്ളി...

എടത്വാ പള്ളി പെരുന്നാൾ: എക്യുമെനിക്കൽ സംഗമം നടന്നു

എടത്വാ: എടത്വാ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ തിരുന്നാളിനോടനുബദ്ധിച്ച് എക്യുമെനിക്കൽ സംഗമം നടന്നു.
മലങ്കര മർത്തോമ്മാ സഭ അടൂർ ഭദ്രാസനാധ്യക്ഷൻ  റവ. മാത്യൂസ് മാർ സെറാഫിം സംഗമം ഉദ്ഘാടനം ചെയ്തു. സീറോ മലബാർ സഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ സന്ദേശം നല്കി.

നമ്മൾ വ്യക്തികൾ ആയിട്ട് ശുശ്രൂഷകർ മാത്രമാണ്, കർത്താവിന്റെ കരങ്ങളിലെ ഉപകരണങ്ങളാണ്. ആ ഒരു ചിന്ത ഉള്ളവർ ആയിരിക്കണം നമ്മൾ ഓരോരുത്തരും.ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടി ക്രിസ്തീയ സഭകൾ ഒന്നിച്ചു നിൽക്കണമെന്നും, ക്രിസ്തുവിന്റെ സാക്ഷ്യം മറ്റു മനുഷ്യരിലേക്ക്  പകർന്നു നൽകണമെന്നും ഫാ. ആലഞ്ചേരി  പറഞ്ഞു.

സെൻ്റ് ജോർജ് ഫൊറോനാപ്പള്ളി വികാരി വെരി റവ. ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ അധ്യക്ഷത വഹിച്ചു. പള്ളിയുടെ യോഗശാലയിൽ നടത്തിയ സ്നേഹ സംഗമത്തിൽ വിവിധ ക്രിസ്തീയ സഭകളെ പ്രതിനിധീകരിച്ച് സഭാ മേലദ്ധ്യക്ഷന്മാരും വൈദികരും ഇടവക പ്രതിനിധികളും പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാർഡിയോളോജിസ്റ്  ഡോ സാജൻ അഹമ്മദ് വിജയി

അടൂർ: അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും  കാർഡിയോളജി വിഭാഗം മേധാവിയുമായ  ഡോ സാജൻ അഹമ്മദ് ഷോക്ക് വേവ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ നടന്ന നൂറില്പരം ആൻജിയോപ്ലാസ്റ്റികളിൽ നിന്നും ടോപ് ഷോക്ക്...

മല്ലപ്പള്ളി- പാലക്കാട് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്‌ ഫ്ലാഗ്ഓഫ്‌ കർമ്മം

മല്ലപ്പള്ളി: മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും പാലക്കാട്ടേക്കുള്ള കെ എസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ സർവീസ് ആരംഭിച്ചു. ബസിന്റെ  ഫ്ലാഗ്ഓഫ്‌ കർമ്മം അഡ്വ. വർഗീസ് മാമ്മൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് കെ....
- Advertisment -

Most Popular

- Advertisement -