Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsബാലാവകാശ കമ്മീഷൻ...

ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചു

ശബരിമല : സംസ്ഥാന ബാലാവകാശ കമ്മീഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ അറിയാനാണ് കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ ബി മോഹൻകുമാർ, കെ കെ ഷാജു എന്നിവർ സന്നിധാനം സന്ദർശിച്ചത്.

ശബരിമല പോലീസ് ചീഫ് കോർഡിനേറ്റർ എ ഡി ജി ജി പി എസ്. ശ്രീജിത്ത് ദേവസ്വം ബോർഡ് അംഗങ്ങൾ, അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർ എസ് ശ്രീനിവാസ് എന്നിവരുമായി കമ്മീഷൻ കൂടിക്കാഴ്ച നടത്തി. സന്നിധാനത്ത് തിരക്ക് നിയന്ത്രിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സുഗമമായ ദർശനം ഉറപ്പാക്കാൻ സ്വീകരിച്ച വിവിധ നടപടികളിൽ കമ്മീഷൻ തൃപ്തി അറിയിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും പതിനെട്ടാം പടിയിലും ഒരുക്കിയ പ്രത്യേക വരി വിപുലീകരിക്കണമെന്നും കുട്ടികളെ കണ്ടെത്താൻ അണിയിക്കുന്ന റിസ്റ്റ് ബാൻഡ് എല്ലാ കുട്ടികളും അണിയുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശം നൽകി. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശബരിമലയിലെ ഉദ്യോഗസ്ഥരുമായി വിശദമായ  ഹിയറിങ് നടത്തി നിലവിലെ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ നിർദേശങ്ങൾ നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ കൊള്ളയിൽ സി ബി ഐ അന്വേഷണം നടത്തും : അമിത് ഷാ

കൊച്ചി : എൻ ഡി എ അധികാരത്തിൽ വന്നാൽ ശബരിമല സ്വർണ കൊള്ളയിൽ സി ബി ഐ അന്വേഷണം നടത്തി കുറ്റവാളികളെ തുറങ്കിലടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കുന്നത്തുനാടിൽ എൻഡിഎ സ്ഥാനാർഥികളുടെ...

തോട്ടപ്പള്ളിയിൽ 62കാരി കൊല്ലപ്പെട്ട സംഭവം: ആദ്യം അറസ്റ്റിലായ ആളല്ല യഥാർത്ഥ പ്രതിയെന്ന് പൊലീസ്

ആലപ്പുഴ : തോട്ടപ്പള്ളിയിൽ തനിച്ചുതാമസിച്ചിരുന്ന അറുപത്തി രണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ആദ്യം അറസ്റ്റിലായ ആളല്ല യഥാർത്ഥ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. സ്വർണ്ണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കാനെത്തിയ ദമ്പതികളാണ് കൊല നടത്തിയതെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. തൃക്കുന്നപ്പുഴ...
- Advertisment -

Most Popular

- Advertisement -