Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസമൂഹത്തിൽ വർധിച്ച്...

സമൂഹത്തിൽ വർധിച്ച് വരുന്ന ഒറ്റപ്പെടലുകൾ ജീവിതത്തെ തകർച്ചയിലേക്കു തള്ളിവിടുകയാണെന്ന്  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

കോട്ടയം: സമൂഹത്തിൽ വർധിച്ച് വരുന്ന ഒറ്റപ്പെടലും, ഏകാന്തതയും വ്യക്തി ജീവിതത്തെ നിരാശയിലേക്കും തകർച്ചയിലേക്കും തള്ളിവിടുകയാണെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമായതോടെ വയോധികർ വീടുകളിൽ ഏകരാകുകയാണ്.

അത്തരക്കാരെ ചേർത്തുപിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്കും, ആരാധന ബന്ധങ്ങളിലേക്കും കൊണ്ടുവരേണ്ടതുണ്ടെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കരസഭയുടെ വയോജന സംരക്ഷണ പദ്ധതിയായ ചാരെ യുടെ നേതൃപരിശീലന ക്യാമ്പ് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.

അഖില മലങ്കര പ്രാർത്ഥനായോ​ഗം പ്രസിഡന്റ് പ്രസിഡൻ്റ്   മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.വർഗീസ് പുന്നൂസ്,  പി.യു തോമസ്, റവ.മത്തായി റമ്പാൻ എന്നിവർ ക്ലാസുകൾ നയിച്ചു.

അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, വൈസ് പ്രസിഡൻ്റ് ഫാ.ബിജു മാത്യു പ്രക്കാനം, കേന്ദ്ര സെക്രട്ടറി ഫാ.മത്തായി കുന്നിൽ, ചാരെ കോ ഓർഡിനേറ്റർ ഫാ.മാത്യു പുരക്കൽ, സെക്രട്ടറിമാരായ ഐസക് തോമസ്, സാനാജി ജോർജ്ജ്,  ഓർഗനൈസിംഗ് സെക്രട്ടറി വർഗീസ് കരിപ്പാടം, ട്രഷറർ പി.എസ്. ജോർജ് എന്നിവർ പ്രസംഗിച്ചു. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 120 അം​ഗങ്ങൾ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നട 16ന് തുറക്കും: സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം ക്യൂ സൗകര്യം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് നവംബർ 16ന് വൈകിട്ട് 5 മണിക്ക് സന്നിധാന നട തുറക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. നവംബർ 17 മുതൽ പുലർച്ചെ 3...

ബിഹാറില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നു

പാറ്റ്ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.122 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നടക്കുന്നത്.ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് ബിഹാറിലുടനീളം അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.ആദ്യ ഘട്ട വോട്ടെടുപ്പിൽ 65.08% ആണ്...
- Advertisment -

Most Popular

- Advertisement -