Wednesday, April 1, 2026
No menu items!

subscribe-youtube-channel

Homeനാടകോത്സവത്തിൽ മിന്നി...

നാടകോത്സവത്തിൽ മിന്നി സർഗക്ഷേത്ര: പണിതുയർത്തുന്നത് ആറാമത്തെ  സർഗഭവനം

ചങ്ങനാശ്ശേരി: നാടക കലയുടെ ആവേശം ഉൾകൊണ്ടുകൊണ്ട് ചങ്ങനാശേരിയുടെ മതസൗഹാർദ്ദം പുതിയ തലമുറയിലേക്ക് ഊട്ടിയുറപ്പിക്കുന്നതിനും നിർധനരയ  ഭവനരഹിതർക്ക്  ആറാമത്തെ  സർഗഭവനം ഒരുക്കുന്നതിനുമായുള്ള സെൻറ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ – യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവത്തിന്റെ രണ്ടാം ദിനത്തിൽ പാലാ  കമ്മ്യൂണിക്കേഷൻസ്ന്റെ ജീവിതം സാക്ഷി എന്നനാടകം   ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണത്തിൽ തേവർകാട് പ്രൊഫസർ റ്റി.റ്റി ചാക്കോ നഗറിൽ അവതരിപ്പിക്കപ്പെട്ടു.

ആറ്റുകടവിൽ എ.വി. ജോസഫിൻ്റെ സ്മ‌രണാർത്ഥം – കൊച്ചുമകൻ ബോബി ആൻ്റണി ജോസഫ് ആറ്റുകടവിലിൻറെ സ്‌പോൺസർഷിപ്പിലാണ് നാടകം അരങ്ങേറിയത്. മയക്കുമരുന്നിൻ്റെ പ്രചാരകരും വാഹകരുമായിമാറുന്ന കുട്ടികളെയും യുവതലമുറയെയുമാണ് നാടകം കേന്ദ്രികരിക്കുന്നത്. മുഹാദ് വെമ്പായതിന്റെ രചനയിൽ സുരേഷ് ദിവാകരൻ സംവിധാനം ചെയ്‌ത്‌ പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകമാണ് ജീവിതം സാക്ഷി. 

നാടകോത്സവത്തിന്റെ പ്രവർത്തനങ്ങൾക്ക് സർഗക്ഷേത്ര വുമൺസ് ഫോറം നേതത്വം നൽകി. വിമൻസ് ഫോറം പ്രസിഡന്റ് സിന്ധു മനോജ് , വൈസ് പ്രസിഡന്റ് ജോളി കുഞ്ഞുമോൻ, സെക്രട്ടറി  വിൻസി ജോർജ് ചടങ്ങിന് എന്നിവർ സംസാരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണം ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ്

തിരുവല്ല: ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണമെന്നും പ്രീണനത്തിലൂടെ വോട്ട് നേടുവാൻ ശ്രമിക്കുന്നതിനു പകരം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ജനമനസ്സുകളിൽ ഇടം നേടുവാൻ ജനപ്രതിനിധികൾക്ക് കഴിയണമെന്നും നാഷണൽ കൗൺസിൽ ഓഫ്...

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം : ഹിയറിങ് ജൂണ്‍ 21 ന്

പത്തനംതിട്ട : ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങളില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന് ജില്ലയില്‍ നിന്ന് പരാതി സമര്‍പ്പിച്ചവര്‍ക്കുള്ള ഹിയറിംഗ് ജൂണ്‍ 21 ന് രാവിലെ ഒമ്പത് മുതല്‍ തിരുവനന്തപുരം തൈക്കാട് പിഡബ്ലുഡി...
- Advertisment -

Most Popular

- Advertisement -