Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamയുഡിഎഫ് പ്രവേശനം...

യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണ് : ജോസ് കെ മാണി

കോട്ടയം : യുഡിഎഫ് പ്രവേശനം തള്ളി കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണി. ഇന്നത്തെ യോഗത്തിൽ അതൊന്നും ചർച്ചയാകില്ലെന്നും അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്നും ജോസ് കെ മാണി പറഞ്ഞു. മാധ്യമങ്ങളല്ല അജണ്ട നിശ്ചയിക്കുന്നത്. യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണ്. ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ചു കഴിഞ്ഞു അടച്ചു വെച്ചോളും.

കേരള കോൺഗ്രസ്‌ എം എൽഡിഎഫിൽ തന്നെയാണ്. എൽഡിഫിൻ്റെ മേഖല ജാഥ ഒരുക്കങ്ങളടക്കം ഇന്ന് യോഗം ചർച്ച ചെയ്യുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എമ്മിൽ ഭിന്നതയില്ലെന്നും മുന്നണി മാറ്റം ചര്‍ച്ചയായിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ നേരത്തെ പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ള കേരള കോണ്‍ഗ്രസ് എംഎൽഎമാരുടെ പ്രതികരണം. പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ചെയര്‍മാൻ ജോസ് കെ മാണി തന്നെ പറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ചയില്ലെന്ന് നേതാക്കള്‍ പരസ്യമായി പറയുമ്പോഴും പാര്‍ട്ടിയിൽ അണിയിറ നീക്കം സജീവമാണെന്നാണ് വിവരം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെറ്റായ ദിശയിൽ  സ്കൂട്ടർ ഓടിച്ചുവന്നത് ചോദ്യം ചെയ്തതിന് മോട്ടോർ സൈക്കിൾ യാത്രികനും സഹോദരനും ക്രൂരമർദ്ദനം : ഒരാൾ അറസ്റ്റിൽ

തിരുവല്ല: തെറ്റായ ദിശയിൽ  സ്കൂട്ടർ ഓടിച്ചുവന്നത് ചോദ്യം ചെയ്തതിന് മോട്ടോർ സൈക്കിൾ യാത്രികനെയും സഹോദരനെയും  ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാളെ തിരുവല്ല പോലീസ് പിടികൂടി. മൂന്നു പേരെ പിടികൂടാനുണ്ട്. ചെങ്ങന്നൂർ ഉമയാട്ടുകര തിരുവൻവണ്ടൂർ കല്ലിശ്ശേരി...

റാന്നി ഗേറ്റ് ബാറിൽ സംഘർഷം: 2 പേരെ  പൊലീസ് പിടികൂടി

പത്തനംതിട്ട : റാന്നിയിലെ റാന്നി ഗേറ്റ് ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിന്റെ ചുണ്ട് മറ്റൊരാൾ കടിച്ചു മുറിച്ചു. സംഭവത്തിൽ 2 പേരെ റാന്നി പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 10.45 ന് ആണ് ബാറിൽ...
- Advertisment -

Most Popular

- Advertisement -