Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduബസിൽ ലൈം​ഗികാതിക്രമം...

ബസിൽ ലൈം​ഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ ആത്‍മഹത്യ ചെയ്ത യുവാവിന്റെ കുടുംബം യുവതിക്കെതിരെ നിയമനടപടിക്ക്

കോഴിക്കോട് : ബസിൽ ലൈം​ഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബം നിയമനടപടിക്ക്.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും കുടുംബം പരാതി നൽകും. ഗോവിന്ദപുരം കൊളങ്ങരക്കണ്ടി സ്വദേശി യു. ദീപക്കാണ് (42) ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ചത്.

ബസ് യാത്രയ്‌ക്കിടെ ദീപക് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു .യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ സംസ്ഥാന പൊലീസ് മേധാവിക്കും യുവതിയെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിം​ഗ് മുഖ്യമന്ത്രിക്കും പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാൽപ്പാറയിൽ മുതലയുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്

തൃശ്ശൂർ :വാൽപ്പാറയിൽ മുതലയുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്കു പരുക്ക്.മാനാമ്പള്ളി സ്വദേശി അജയ്‌ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്.ഇന്നലെ വൈകുന്നേരം വാൽപ്പാറ മാനമ്പിള്ളിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റ അജയിനെ വാൽപ്പാറയിലെ...

ശബരിമല അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകൾ വിതരണം തുടങ്ങി

ശബരിമല: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു . ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്. തുടർന്ന്...
- Advertisment -

Most Popular

- Advertisement -