Tuesday, June 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryവയോധികയും മകളും ...

വയോധികയും മകളും  നടത്തിവരുന്ന സമരത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പഞ്ചായത്ത് കമ്മിറ്റിയിൽ  തർക്കവും വാഗ്വാദവും.

കോഴഞ്ചേരി: അയിരൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ വയോധികയും മകളും കഴിഞ്ഞ 300 ദിവസമായി നടത്തിവരുന്ന സമരത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പഞ്ചായത്ത് കമ്മിറ്റിയിൽ തർക്കവും വാഗ്വാദവും അരങ്ങേറി. തർക്കത്തിനിടെ ഒരു പഞ്ചായത്ത് അംഗം കസേര തല്ലി ഒടിച്ചതായും പരാതി. പഞ്ചായത്ത് അംഗം ശ്രീജാ വിമൽ സമരം സംബന്ധിച്ച കാര്യങ്ങൾ അവതരിപ്പിക്കുന്നതിനിടെയാണ് മറ്റൊരു പഞ്ചായത്ത് അംഗം  കസേര തല്ലി ഒടിച്ചതായി പരാതി ഉയർന്നത്.

ഇതിനിടെ പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോയിപ്രം പൊലീസ് സ്ഥലത്ത് എത്തി സമരം നടത്തിവന്ന വയോധിക സരസമ്മയേയും മകൾ ഉഷയേയും ജീപ്പിൽ കയറ്റി. ഇവരെ പിന്നീട് ഇറക്കിവിടുകയും ചെയ്തു. എന്തു നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ ആശയ കുഴപ്പം ഉള്ളതിനാലാണ് സമരക്കാരെ ഇറക്കി വിട്ടതെന്നാണ് കോയിപ്രം പൊലീസിന്റെ വിശദീകരണം. വിഷയത്തിൽ പൊതുപ്രവർത്തകരും ഇടപെട്ടിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സ് ആശുപത്രി ഹെമറ്റോളജി ഹൊറൈസൺസ് 2026 ഏകദിന ശില്പശാല

തിരുവല്ല : മധ്യതിരുവിതാംകൂറിൽ നിന്നുള്ള പ്രഗത്ഭ ഡോക്ടർമാരെ ഒരേ വേദിയിൽ അണിനിരത്തി വ്യത്യസ്തമായ മൾട്ടി ഡിസിപ്ലിനറി പാനൽ ചർച്ചകളോടെ ഹെമറ്റോളജി ഹൊറൈസൺസ് 2026 വിജയകരമായി നടന്നു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി...

തകഴി റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ജനുവരി 28 ന് രാവിലെ എട്ട് മണി മുതല്‍ 29 ന് വൈകിട്ട് ആറ് മണി വരെ...
- Advertisment -

Most Popular

- Advertisement -