Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകേരള പൊലീസ്...

കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഫെബ്രുവരി 11-ന് ചങ്ങനാശേരിയിൽ

കോട്ടയം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 36 മത് ജില്ല സമ്മേളനം ഫെബ്രുവരി 11-ന്   ചങ്ങനാശേരിയിൽ നടക്കും. സമ്മേളന നടത്തിപ്പിനായിട്ടുള്ള സ്വാഗതസംഘ രൂപീകരണയോഗം ചങ്ങനാശ്ശേരി  ഡിവൈഎസ്.പി കെ.പി ടോംസൺ ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ  കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് എ.എസ് അൻസൽ അധ്യക്ഷത വഹിച്ചു. 

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ, ചങ്ങനാശേരി സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ.അനുരാജ്, കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്  അജിത് കുമാർ,  കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡൻ്റ്  അജിത് ടി ചിറയിൽ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലിംകുമാർ,  ജില്ലാ ട്രഷറർ മുഹമ്മദ് ഷെഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു

സ്വാഗതസംഘം ചെയർമാൻ ആയി സുരേഷ് കുമാർ (സ്‌റ്റെറ്റ് സ്പെഷ്യൻ ബ്രാഞ്ച്)ജനറൽ കൺവീനറായി രഞ്ജിത് കുമാർ (ചങ്ങനശ്ശേരി ട്രാഫിക്ക്പൊലീസ് സ്റ്റേഷൻ)എന്നിവരെയുംവിവിധ സബ് കമ്മിറ്റി കൺവീനർമാരായി അജി കെ മുഹമ്മദ് , യാസ്മിർ എം ബി ,മൈക്കിൾ ആൻറണി തുടങ്ങിയവരെയും തിരഞ്ഞെടുത്തു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പലിശ നിരക്കില്‍ മാറ്റമില്ല : റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

ന്യൂഡൽഹി : പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ച്‌ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പലിശനിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും.വളര്‍ച്ചാ അനുമാനം ഏഴില്‍നിന്ന് 7.2ശതമാനമായി വര്‍ധിപ്പിച്ചു.2023 ഫെബ്രുവരി മുതൽ ഈ നിരക്കാണ്...

പാകിസ്താനിൽ കോടതിക്കു മുന്നിൽ കാർ പൊട്ടിത്തെറിച്ചു ; 12 മരണം

ഇസ്ലാമബാദ് : ഇസ്ലാമബാദിൽ കോടതിക്കു മുന്നിൽ കാർ പൊട്ടിത്തെറിച്ചു.12 പേർ കൊല്ലപ്പെട്ടതായും 20-ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് .ഉച്ചയോടെയാണ് സംഭവം. ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിനുള്ളിൽ...
- Advertisment -

Most Popular

- Advertisement -