Tuesday, January 27, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍...

അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ ടാറിങ് ആരംഭിച്ചു : നിര്‍മ്മാണം ധൃതഗതിയില്‍

ആലപ്പുഴ : അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് ടാറിങ് ആരംഭിച്ചു. പരമാവധി മൂന്നു മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 12.75 കിലോമീറ്റര്‍ പാതയില്‍ രണ്ടാമത്തെ റീച്ചായ കെല്‍ട്രോണ്‍ കൊച്ചിവെളിക്കവലയില്‍ എരമല്ലൂര്‍ മുതല്‍ അരൂര്‍ ഭാഗത്തേക്കുള്ളിടത്താണ് ടാറിങ് ആരംഭിച്ചത്.

ഒരു കിലോമീറ്റര്‍ ഭാഗത്ത് ടാറിങ് പൂര്‍ത്തിയായി. ആഴ്ചകള്‍ക്കുള്ളില്‍ അരൂര്‍ ക്ഷേത്രം കവല വരെയുള്ള ഭാഗത്ത് ടാറിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നത്. 374 ഒറ്റത്തൂണുകളിലാണ് 12 കിലോമീറ്റര്‍ ആറുവരിപ്പാത കടന്നുപോകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയാണിത്.

അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെയാണ് പാത കടന്നു പോകുന്നത്. ഉയരപ്പാതയില്‍ കുത്തിയതോട്, എരമല്ലൂര്‍, ചന്തിരൂര്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ ഇറങ്ങാന്‍ റാമ്പുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതില്‍ ചന്തിരൂരില്‍ നിര്‍മിക്കുന്ന റാമ്പിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇതുവഴിയാണ് ടാറിങ്ങിനായുള്ള യന്ത്ര സാമഗ്രികളും ടാറിങ് മിശ്രിതം കൊണ്ടു പോകുന്ന ലോറികളും കയറ്റി ഉയരപ്പാതയ്‌ക്കു മുകളിലെത്തിക്കുന്നത്.

ഒരു കിലോ മീറ്ററോളം ഭാഗത്ത് പാതയുടെ ഇരുവശങ്ങളിലും ടാറിങ് പൂര്‍ത്തിയായി. തുറവൂര്‍, അരൂര്‍ ബൈപ്പാസ് കവല എന്നിവിടങ്ങളിലെ അപ്രോച്ച് റോഡുകളുടെ നിര്‍മാണവും കുത്തിയതോട്, എരമല്ലൂര്‍ മോഹം ആശുപത്രി എന്നിവിടങ്ങളിലെ റാമ്പുകളുടെ നിര്‍മാണവും പൂര്‍ത്തിയായാല്‍ ഈ ഭാഗങ്ങളിലും റാമ്പുകളിലുടെയും അപ്രോച്ച് റോഡുകളിലൂടെയും ടാറിങ്ങിനായുള്ള ട്രെയ്ലര്‍ ലോറികളും ടാറിങ് യന്ത്രങ്ങളും മേല്‍പ്പാലത്തിലെത്തിക്കാന്‍ സാധിക്കും.

കുത്തിയതോട്, എരമല്ലൂര്‍ ടോള്‍ പ്ലാസ എന്നിവിടങ്ങളിലെ റാംപുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്റ്റേഷനിൽ വച്ച് കോൺ​ഗ്രസുകാർക്കൊപ്പം ജന്മദിനാഘോഷം ; ഇൻസ്പെക്ടർക്കെതിരേ റിപ്പോർട്ട്

കോഴിക്കോട് : കൊടുവള്ളി പോലീസ് സ്റ്റേഷനിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സിഐയുടെ ജന്മദിനാഘോഷം. കൊടുവള്ളി സിഐ കെ പി അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ചാഘോഷിച്ചത് .വിഡിയോ റീൽസ് ദൃശ്യങ്ങൾ...

പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞു : എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു

കണ്ണൂര്‍ : കണ്ണൂർ പരിയാരത്ത് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം കാരണം എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി.പെരിയാട്ട് രാജേഷ് – വിജിന ദമ്പതികളുടെ മകൻ അജുൽരാജ് (13) ആണ് മരിച്ചത് .ഞായറാഴ്ച്ച വൈകീട്ടാണ്...
- Advertisment -

Most Popular

- Advertisement -