Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiമഹാരാഷ്ട്ര ഉപമുഖ്യമന്ത്രി...

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ(66) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു .രാവിലെ 8.45 ഓടെ മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം.ബാരാമതിയിൽ പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.

വിമാനത്തിൽ അജിത് പവാർ ഉൾപ്പെടെ 6 പേർ ഉണ്ടായിരുന്നു .എല്ലാവരും മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനം പൂർണ്ണമായും കത്തി നശിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടകാരമെന്നാണ് പ്രാഥമിക നിഗമനം.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കും.വോട്ടെണ്ണൽ ഫെബ്രുവരി 8ന്.നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും.70 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണു തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.

മിഥുനമാസ പുലരിയിൽ അയ്യനെ  വണങ്ങി ആയിരങ്ങൾ

ശബരിമല : തുള്ളി മുറിയാതെ പെയ്ത കാലവർഷത്തെയും  കൂസാതെ  മിഥുന മാസ പുലരിയിൽ അയ്യനെ തൊഴുതത് ആയിരങ്ങൾ.   മിഥുന മാസം ഒന്നിന്  രാവിലെ അഞ്ചുമണിക്ക് നട തുറക്കുമ്പോൾ മുതൽ ശബരിമല സന്നിധാനത്ത് അതിശക്തമായ...
- Advertisment -

Most Popular

- Advertisement -