Friday, January 30, 2026
No menu items!

subscribe-youtube-channel

HomeNewsപരിശോധനക്കെത്തിയപ്പോള്‍ ബാറുടമയുടെ...

പരിശോധനക്കെത്തിയപ്പോള്‍ ബാറുടമയുടെ സത്കാരം :  എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി

തിരുവനന്തപുരം : പരിശോധനക്കെത്തിയപ്പോള്‍ ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടി. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് ചട്ടലംഘനത്തിന് സസ്പെന്‍ഡ് ചെയ്തത്.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാര പരിധിയിലുള്ള ബാറുകളില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് ഡ്യൂട്ടിയുടെ ഭാഗമായി ബാറിലെത്തിയപ്പോൾ മദ്യസത്കാരത്തില്‍ പങ്കെടുത്തത്. എക്സൈസ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്.

2022-ല്‍ മൂവരും തിരുവനന്തപുരം റേഞ്ചില്‍ ജോലിചെയ്യുമ്പോഴാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് എക്സൈസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. ഉദ്യോഗസ്ഥരെ സത്കരിച്ചതായി ബാറുടമയും സ്ഥിരീകരിച്ചു. ബാർ ഉടമയ്ക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 09-10-2024  : Thiruvonam Bumper BR-99

1st Prize Rs.25,00,00,000/- TG 434222 (WAYANADU) Consolation Prize Rs.5,00,000/- TA 434222 TB 434222 TC 434222 TD 434222 TE 434222 TH 434222 TJ 434222 TK 434222 TL 434222 2nd...

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ(66) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു .രാവിലെ 8.45 ഓടെ മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം.ബാരാമതിയിൽ പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വിമാനത്തിൽ...
- Advertisment -

Most Popular

- Advertisement -