Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകമിതാക്കൾ ഹോട്ടല്‍...

കമിതാക്കൾ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം : കോട്ടയത്ത് ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാര്‍ (22) എന്നിവരാണ് മരിച്ചത്. ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍. ഇരുവരും കമിതാക്കളായിരുന്നുവെന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു.

ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ വ്യാഴാഴ്ച ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ച്‌ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

രാത്രി 9.15 ഓടെയായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചത്. എസ്‌എച്ച്‌ഒ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ഇന്നു രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരസ്യ പ്രചാരണം നാളെ അവസാനിക്കും

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ (24) വൈകിട്ട് ആറിന് അവസാനിക്കും.അവസാന നിമിഷത്തെ പ്രചരണത്തിന്റെ ആവേശത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡല പര്യടനങ്ങൾ നടക്കും.25ന് നിശബ്ദ പ്രചാരണമാണ്...

ബിഹാറില്‍ എൻഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

പാറ്റ്ന : ബിഹാറിൽ പുതിയ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച നടക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും.നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയായേക്കും . ബിജെപി 89-ഉം ജെഡിയു 85 -ഉം സീറ്റുകളാണ്...
- Advertisment -

Most Popular

- Advertisement -