Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsദേവസ്വം ബോർഡ്...

ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ തീപിടിച്ചു: ആളപായമില്ല

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ തീപിടിത്തം ഉണ്ടായി. ആളപായമില്ല. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർസെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു. ഇന്ന് രാവിലെ 11മണിയോടെയായിരുന്നു സംഭവം.

സ്പെഷ്യൽ ക്ലാസ്സുമായി ബന്ധപ്പെട്ട് കുറച്ച് വിദ്യാർഥികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദവും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്കൂൾ അധികൃതർ വിവരം അഗ്നിശമസേനയെ അറിയിച്ചു.

തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തുകയും കുട്ടികളെ പൂർണമായും കെട്ടിടത്തിൽ നിന്നും പുറത്തിറക്കുകയും ചെയ്തു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ മൂലം കെട്ടിടത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണം: നോർക്ക

തിരുവനന്തപുരം : വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ്...

പൂജാ അവധി : പ്രത്യേക തീവണ്ടികൾ ഓടിക്കും 

തിരുവനന്തപുരം : പൂജാ അവധി ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം-മുംബൈ പാതയിൽ റെയിൽവേ പ്രത്യേക തീവണ്ടികൾ ഓടിക്കും. സെപ്റ്റംബർ 25 മുതൽ നവംബർ 29വരെ ഇരുവശത്തേക്കും പത്തുവീതം ട്രെയിനുകളുണ്ടാകും. 01436 ലോകമാന്യതിലക്- തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -