Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഉണ്ണികൃഷ്ണൻ പോറ്റിയുടെ...

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി. ഇന്ന് തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. കട്ടിളപ്പാളി കേസിലാണ് പോറ്റി സ്വാഭാവിക ജാമ്യം തേടിയിരിക്കുന്നത്. 

ജാമ്യഹര്‍ജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂര്‍ത്തിയായിട്ടുണ്ട്. ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. അതിന് ശേഷമാണ് കട്ടിളപ്പാളി കേസിലും പോറ്റി സ്വാഭാവിക ജാമ്യം തേടിയിരിക്കുന്നത്. പോറ്റിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യം ആനന്ദം രണ്ടാംഘട്ടം: പുരുഷന്മാരിലെ കാൻസർ കണ്ടെത്താൻ ജില്ലയിലെങ്ങും സ്ക്രീനിങ് ക്യാമ്പ്

ആലപ്പുഴ: ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുരുഷന്മാരിലെ വദനാര്‍ബുദം, വന്‍കുടല്‍ മലാശയ കാന്‍സര്‍ എന്നിവ കണ്ടെത്തുന്നതിന് ജില്ലയിലെങ്ങും സ്‌ക്രീനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്...

എടത്വപള്ളി പെരുന്നാൾ : പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു

എടത്വ : എടത്വ പള്ളി തിരുനാളിനോടനുബന്ധിച്ച് പള്ളി കോമ്പൗണ്ടില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു.  ഡിവൈഎസ്പി കെ.എന്‍. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ഫാ. ജോസഫ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു. ക്രമസമാധാന ചുമതലയ്ക്കായി...
- Advertisment -

Most Popular

- Advertisement -