Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : എസ്ഐടി അന്വേഷണത്തിൽ ​ഗുരുതര വീഴ്ച: പുറത്തിറങ്ങുന്ന പ്രതികൾ തെളിവുകൾ നശിപ്പിക്കും – വിഡി സതീശൻ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന് ഏറ്റവും വേണ്ടപ്പെട്ട പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ സമ്മർദം ചെലുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അന്വേഷണത്തിലെ ഇടപെടലുകൾ. യുഡിഎഫ് ഒന്നിച്ചെടുത്ത തീരുമാനമാണ് സമരം. മന്ത്രിമാർ പറഞ്ഞത് നിലവാരം കുറഞ്ഞ കാര്യങ്ങളാണ്. 5 മന്ത്രിമാരാണ് തന്നെ അധിക്ഷേപിച്ചത്. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത വിധത്തിലായിരുന്നു അധിക്ഷേപമെന്നും വി ഡി സതീശൻ പറഞ്ഞു.

വാച്ച് ആൻഡ് വാർഡ് ആണ് പ്രകോപനമുണ്ടാക്കിയതെന്നും, സമാനതകൾ ഇല്ലാത്ത സംഭവങ്ങൾ നടക്കുമ്പോൾ സമാനതകൾ ഇല്ലാത്ത പ്രതിഷേധം ഉണ്ടാവും. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നൽകിയില്ല വിഡി സതീശൻ പറഞ്ഞു. അയ്യപ്പന്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്ന ബാനറുമായിട്ടാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭ കവാടത്തിൽ പ്രതിഷേധിച്ചത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേസ്റ്റേഷനെയും നാഗമ്പടം ബസ് സ്റ്റാൻഡിനെയും തമ്മിൽ ബദ്ധിപ്പിക്കുന്ന നടപ്പാതവേണമെന്ന ആവശ്യം ശക്തം 

കോട്ടയം :  കോട്ടയം റെയിൽവേ സ്റ്റേഷനും നാഗമ്പടം ബസ് സ്റ്റാൻഡും തമ്മിൽ ബദ്ധിപ്പിക്കുന്ന നടപ്പാത യാഥാർത്യമാക്കാൻ സ൦സ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.  പ്രതിദിന൦ നൂറുകണക്കിന് ആളുകളാണ്അപകടം പതിയിരിക്കുന്ന ട്രാക്ക്മുറിച്ച് കാൽനട...

ശശി തരൂരിനെ വസതിയിലെത്തി കണ്ടു പ്രതിപക്ഷ നേതാവ്: തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്തു

തിരുവനന്തപുരം : ശശി തരൂരിനെ തിരുവനന്തപുരം വഴുതക്കാട്ടെ ഫ്‌ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കം വിശദമായി ഇരുവരും ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായി ഉണ്ടാകണമെന്നും പ്രകടന...
- Advertisment -

Most Popular

- Advertisement -