Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsകള്ളക്കടൽ പ്രതിഭാസം:ഉയർന്ന...

കള്ളക്കടൽ പ്രതിഭാസം:ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം :കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (09) രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരമാലയുടെ വേഗത സെക്കൻഡിൽ 15cm നും 50cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.7 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരമാലയുടെ വേഗത സെക്കൻഡിൽ 15cm നും 50cm നും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ട്. ഇതു മുൻനിർത്തി മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 05-08-2024 Win Win W-781

1st Prize Rs.7,500,000/- (75 Lakhs) WO 724506 (PALAKKAD) Consolation Prize Rs.8,000/- WN 724506 WP 724506 WR 724506 WS 724506 WT 724506 WU 724506 WV 724506 WW 724506 WX...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (13/06/2024) വ്യാഴം

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (13/06/2024) വ്യാഴം ● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന ആശാരിപറമ്പിൽ കടവ്, കാട്ടിൽകുന്നേൽ, കല്ലുങ്കൽ ചർച്ച്, കല്ലുങ്കൽ, പൂർണിമ, തെക്കേ നട, ചാത്തൻകേരി ക്ഷേത്രം പരിധിയിൽ പകൽ വൈദ്യൂതി...
- Advertisment -

Most Popular

- Advertisement -