Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യലഹരിയില്‍ മൂന്നംഗസംഘം...

മദ്യലഹരിയില്‍ മൂന്നംഗസംഘം സഞ്ചരിച്ച കാർ വൈദ്യുതി തൂണിൽ ഇടിച്ചുകയറി: രണ്ടുപേര്‍ക്ക് പരിക്ക്

തിരുവല്ല: മദ്യലഹരിയില്‍ മൂന്ന് അംഗസംഘം സഞ്ചരിച്ചിരുന്ന കാർ വൈദ്യുത തൂണിൽ ഇടിച്ചു കയറി രണ്ടുപേര്‍ക്ക് പരിക്കേറ്റു. കവിയൂര്‍ സ്വദേശികളായ ആഷിക് (27), സഞ്ജു (27 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എം സി റോഡിലെ തിരുമൂലപുരം ജംഗ്ഷന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം.

ഇരുവരെയും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് എത്തിയ കാര്‍ നിയന്ത്രണം വിട്ട് വഴി വക്കിലെ ഓടയ്ക്ക് മീതെ  50 അടിയോളം ഓടിയശേഷം സമീപത്തെ സ്ഥാപനത്തിന്റെ ബോര്‍ഡുകളും ഇടിച്ചു തെറിപ്പിച്ച് വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. സംഭവത്തില്‍  പോലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയിലേക്കുള്ള യാത്ര താത്കാലികമായി മാറ്റി വച്ചു : ഇലോൺ മസ്‌ക്

ന്യൂഡൽഹി:ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യയിലേക്കുള്ള യാത്ര താത്കാലികമായി മാറ്റി വച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് സന്ദര്‍ശനം നീട്ടിവെക്കുന്നതെന്ന് മസ്ക് എക്സിൽ കുറിച്ചു. ഇന്ത്യയിൽ നിക്ഷേപം...

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ- വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയാണ് മഞ്ഞ ജാഗ്രതാ...
- Advertisment -

Most Popular

- Advertisement -