Monday, October 12, 2026
No menu items!

subscribe-youtube-channel

HomeSpiritualകവിയൂർ മഹാദേവക്ഷേത്രത്തിൽ...

കവിയൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന വടക്കുംഭാഗം കെട്ടുകാഴ്ച 15-ന്

തിരുവല്ല: കവിയൂർ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വടക്കും ഭാഗം കെട്ടുകാഴ്ച 15-ന് നടക്കും. രാവിലെ 11 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം തിരുവല്ല പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ എസ് സുജിത്ത് ഉദ്ഘാടനം നിർവഹിക്കും. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീത അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും.

നെൽ കർഷക സൗഹൃദ കൂട്ടായ്മ പ്രതിനിധി ലിറ്റി കൈപ്പള്ളിൽ, പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ വി ആർ സജിത്ത് രാജ്, എന്നിവർ പ്രസംഗിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിമ്മി ലിറ്റി അന്നദാന സമർപ്പണം നടത്തും.

പകൽ 3ന് കണിയാമ്പാറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കവിയൂർ മഹാദേവ ക്ഷേത്രത്തിൽ സമാപിക്കുന്ന വടക്കും ഭാഗം കെട്ടുകാഴ്ച യുടെ പ്രവർത്തനങ്ങൾക്ക് കെട്ടുകാഴ്ച സമിതി പ്രസിഡൻ്റ് രാജേഷ് കാടമുറി, കൺവീനർ ബിജു ഹരിദാസ്, സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിഫ്‌ബി മസാല ബോണ്ട് : മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

തിരുവനന്തപുരം : കിഫ്‌ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി സിഇഒ ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.ഫെമ ചട്ടം...

ലോകകപ്പ് ഫൈനൽ ഇന്ന് : ഇംഗ്ലണ്ട് മൂന്നാമൻ

ന്യൂയോർക് : ഫിഫ ലോകകപ്പ് ഫൈനൽ ഇന്ന്.രാത്രി 12. 30 മുതൽ ന്യൂജഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് അർജന്റീനയും സ്പെയിനുമായുള്ള കലാശപ്പോരാട്ടം. മൂന്നാം സ്ഥാനക്കാർക്കായുള്ള ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി...
- Advertisment -

Most Popular

- Advertisement -