Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപ്രഭാവതിയമ്മയെ വീട്ടിലെത്തി...

പ്രഭാവതിയമ്മയെ വീട്ടിലെത്തി മോട്ടോർ വാഹന വകുപ്പ് ആദരിച്ചു

കോഴിക്കോട് : എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമലംഘനം നടത്തി സ്‌കൂട്ടർ ഓടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയെ മോട്ടോർ വാഹനവകുപ്പ് ആദരിച്ചു. പ്രഭാവതിയമ്മയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ സ്‌നേഹാദരങ്ങൾ കൈമാറിയത്. സംഭവത്തിൽ സ്‌കൂട്ടർ ഉടമയ്‌ക്കെതിരെ കേസെടുത്തുവെന്നും ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിനു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രഭാവതിയമ്മയുടെ വീട്ടിലെത്തിയത്.

സമൂഹത്തിന് മാതൃകയായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരും. ഫുട്‌‌‌‌പാത്തുകൾ കാൽനടയാത്രക്കാർക്കും വയോജനങ്ങൾക്കും സുരക്ഷിതമായി നടക്കാനുള്ളതാണ്. അവിടെ വാഹനം കയറ്റുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. സന്ദർഭങ്ങളിൽ പ്രതികരിക്കുന്നവരെ കണ്ടെത്തി ആദരിക്കുക എന്നത് നമ്മുടെ കർത്തവ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ കോഴിക്കോട് നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ മഫ്തിയിൽ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകളും ഉടൻ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി : നിരണത്ത് താറാവുകളെ രണ്ടു ദിവസത്തിനുള്ളില്‍ കൊന്നൊടുക്കും

തിരുവല്ല : നിരണം താറാവ് ഫാമില്‍ പക്ഷിപ്പനി സ്ഥിതികരിച്ച സാഹചര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഫാമിലെ താറാവുകളെ  പൂര്‍ണ്ണമായും കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ഫാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍...

മേപ്രാൽ പുത്തമ്പലത്ത് ദേവീക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവവും പൊങ്കാലയും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും

തിരുവല്ല : മേപ്രാൽ ശ്രീപുത്തമ്പലത്ത് ദേവീക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവവും പൊങ്കാലയും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തുടക്കമായി. യജ്ഞശാലയിൽ നടന്ന  ഭദ്രദീപ പ്രകാശനം എൻ എസ് എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ...
- Advertisment -

Most Popular

- Advertisement -