Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപൊയ്കയിൽ ഉത്സവം...

പൊയ്കയിൽ ഉത്സവം കൊടിയേറി: ആയിരക്കണക്കിന് വിശ്വാസികളെത്തും

തിരുവല്ല: ആദിയർ ജനതയുടെ ദേശീയ ഉത്സവമായ പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 148-മത്  ജന്മദിന മഹോത്സവത്തിന് കൊടിയേറി. വിശുദ്ധ മണ്ഡപത്തിലെ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം സഭാ പ്രസിഡന്റ് വൈ. സദാശിവൻ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.

ഗുരുകുലശ്രേഷ്ഠൻ എം. ഭാസ്കരൻ, സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ , ജനറൽ സെക്രട്ടറിമാരായ റ്റി.കെ അനീഷ്, കെ.ഡി.സീത്കുമാർ, ട്രഷറാർ ആർ.ആർ. വിശ്വകുമാർ, ജോയിന്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ, ഗുരുകുല ഉപശ്രേഷ്ഠൻന്മാരായ മണി മഞ്ചാടിക്കരി, കെ. എസ് വിജയകുമാർ, ഹൈകൗൺസിൽ അംഗങ്ങളായ റ്റി.ജെ ശശികുമാർ, കെ.ദേവകുമാർ, എം.ആർ.തമ്പി, എസ്.മധുകുമാർ, ഗുരുകുല ഉപദേഷ്ടാക്കന്മാരായ പി.കെ. തങ്കപ്പൻ, ഒ.ഡി.വിജയൻ, കെ.ആർ ദേവകുമാർ , മരുതുങ്കൽ വിജയൻ, സി.കെ. ജ്ഞാനശീലൻ, യുവജനസംഘം ജനറൽ സെക്രട്ടറി സുനിൽകുമാർ, മഹിളാസമാജം പ്രസിഡന്റ് ദീപാ സുമേഷ്, ജനറൽ സെക്രട്ടറി സബിത പത്മകുമാർ, സഭാ മീഡിയാ കൺവീനർ സുരേഷ് മോഹൻ, വിഷ്യൽ മീഡിയാ ഇൻ ചാർജ് ശാരുദാസ് എന്നിവർ പങ്കെടുത്തു.

വൈകിട്ട് 3 മണിക്ക് നടന്ന എട്ടുകര സമ്മേളനം സഭാ പ്രസിഡന്റ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്തു. എട്ടുകര കൺവീനർ സി.കെ ജ്ഞാനശീലൻ അധ്യക്ഷത വഹിച്ചു. ഗുരുകുലശ്രേഷ്ഠൻ എം.ഭാസ്കരൻ  അനുഗ്രഹ പ്രഭാഷണം നടത്തി. സഭാ ജനറൽ സെക്രട്ടറി റ്റി. കെ അനീഷ് മുഖ്യപ്രഭാഷണവും ജോയിന്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ ജന്മദിന സന്ദേശവും നൽകി.

മേഖലാ ഉപദേഷ്ടാക്കന്മാരായ സി.കെ കുട്ടപ്പൻ, കെ.കെ രാജേന്ദ്രൻ, ശാഖാ ഉപദേഷ്ടാവ് കെ.പി ദാസ്, യുവജനസംഘം കേന്ദ്ര സമിതിയംഗം കെ.വി. പത്മകുമാർ, രമാ ഗോപി, എൻ. അനിൽകുമാർ, കെ. സുരേഷ് കുമാർ, വി. അനിൽകുമാർ , എം.ആർ സുരേഷ്, സീനാ ദാസ്, കെ.റ്റി. രാഹുൽ എന്നിവർ  പ്രസംഗിച്ചു.

ചടങ്ങിൽ ഇരവിപേരൂർ എട്ടുകര ശാഖകളിലെ 80 വയസ്സിന് മുകളിലുള്ള വ്യക്തികളെ ആദരിച്ചു. വി.എൻ മനേഷ് സ്വാഗതവും എൻ. രാജൻ കൃതഞ്ജതയും രേപ്പെടുത്തി. തുടർന്ന് രേഷ്മാ രവീന്ദ്രൻ അവതരിപ്പിച്ച സംഗീത കച്ചേരിയും വിവിധ കലാപരിപാടികളും അരങ്ങേറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 19-08-2026 Dhanalekshmi DL-66

1st Prize Rs.1,00,00,000/- DN 635866 (PUNALUR) Consolation Prize Rs.5,000/- DO 635866 DP 635866 DR 635866 DS 635866 DT 635866 DU 635866 DV 635866 DW 635866 DX 635866 DY 635866 DZ 635866 2nd Prize Rs.30,00,000/- DO 596714 (THIRUVANANTHAPURAM) 3rd...

രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്ക്കരണം  നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്ക്കരണം (എസ് ഐ ആർ) നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി കൂടുതൽ സംസ്ഥാനങ്ങളിൽ നടപടികൾ ആരംഭിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. ഇതിന് വേണ്ട...
- Advertisment -

Most Popular

- Advertisement -