Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKonniതാമരപ്പള്ളി പാലക്കുഴി...

താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടെത്തി

കോന്നി : കുളത്തുമണ്ണിൽ കടുവ ഇറങ്ങിയതായി സ്ഥിരീകരിച്ച താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടെത്തി.
ദിവസങ്ങൾ പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്. ഹാരിസൺ മലയാളം പ്ലാന്റേഷൻ ഭാഗത്ത് വനപ്രദേശത്ത് ആണ് പശുവിന്റെ ജഡം കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം ആണ് ഇവിടെ പാടം ഫോറസ്റ്റ് അധികൃതർ ക്യാമറ സ്ഥാപിച്ചത്. ചൊവ്വ വൈകിട്ട്  ഇവിടെ കടുവയെ കണ്ടതായി നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചത്.

താമരപ്പള്ളി അഭിജിത് ഭവനിൽ അജിത് കുമാറും മകൻ അഭിജിത്തും കാണാതായ പശുവിനെ അന്വേഷിച്ച് നടക്കുന്നതിനിടെയാണ് കടുവയെ കാണുന്നത്. സമീപവാസികളെ വിവരം അറിയിച്ചതോടെ ആളുകൾ എത്തി ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ കടുവ കാടിനുള്ളിലേക്ക് മറഞ്ഞു. സ്ഥലത്ത് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടി ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവഭാരത സൃഷ്ടിക്ക് മിഷനറിമാരുടെ സംഭാവനകൾ മഹത്തരം: മാർ സാമുവേൽ തെയോഫിലോസ്

തിരുവല്ല : നവഭാരത സൃഷ്ടിക്ക് ഭാരതത്തിലെ വിദേശ മിഷണറിമാരും സ്വദേശ ക്രൈസ്തവ നേതാക്കളും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്ത ആണെന്നും വിദ്യാഭ്യാസം, ആരോഗ്യം , ഭാഷാ സാഹിത്യം തുടങ്ങിയ വിവിധ മേഖലകളിൽ മിഷനറിമാർ നൽകിയ...

കായികമേളയിൽ സ്‌കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിലെ അതിരുവിട്ട പ്രതിഷേധ...
- Advertisment -

Most Popular

- Advertisement -