Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduമാസപ്പിറവി ദൃശ്യമായില്ല:...

മാസപ്പിറവി ദൃശ്യമായില്ല: കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച

കോഴിക്കോട് : മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു. ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ റമസാനിലേക്ക് പ്രവേശിക്കുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്ത പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച ഒന്നാം നോമ്പായി ഖാസിമാർ പ്രഖ്യാപിച്ചത്. ഇതോടെ നാളെ (ബുധൻ) ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച വിശ്വാസികൾ വ്രതാനുഷ്ഠാനത്തിലേക്ക് കടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലവിതരണം മുടങ്ങും

ആലപ്പുഴ: അമ്പലപ്പുഴ ജംഗ്ഷന് സമീപം  പൈപ്പ് ക്രോംസിംഗ്  ജോലികൾ നടക്കുന്നതിനാൽ ജല അതോരിറ്റിയുടെ കരുമാടി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും ജലവിതരണം മുടങ്ങും. മാർച്ച്  രണ്ട്, മൂന്ന്, നാല് തീയതികളിൽ ആലപ്പുഴ മുനിസിപ്പാലിറ്റി മുഴുവനും,...

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഉയർന്ന പോളിങ്

തിരുവനന്തപുരം : സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു.തെക്കൻ ജില്ലകളിൽ ഉയർന്ന പോളിങ്.രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. കാസർകോട് ഉദുമയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് ബി.എം. ജമാൽ ഒളിക്യാമറയുള്ള...
- Advertisment -

Most Popular

- Advertisement -