Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്വദേശ-വിദേശ തൊഴിൽ...

സ്വദേശ-വിദേശ തൊഴിൽ അവസരങ്ങളുമായി വിജ്ഞാന കേരളം തൊഴിൽ മേള ഫെബ്രുവരി 21-ന്

ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 21ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. പുന്നപ്ര കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പുളിങ്കുന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്, പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ്, ചേർത്തല കോളേജ് ഓഫ് എഞ്ചിനീയറിങ്, മാവേലിക്കര മാർ ഇവാനിയസ് ആർട്സ് ആൻഡ് സയൻസ് കോളേജ്  എന്നിവിടങ്ങളിലെ സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് വെർച്വൽ മേള ക്രമീകരിച്ചിട്ടുള്ളത്.

അന്നേ ദിവസം തന്നെ മാവേലിക്കര മാർ ഇവാനിയസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ  20ഓളം പ്രമുഖ കമ്പനികളുടെ നേരിട്ടുള്ള തൊഴിൽ മേളയും നടക്കും. ഹെൽത്ത് കെയർ അസിസ്റ്റൻറ്, ഹെൽത്ത് കെയർ നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, എൻജിനീയർ, ഓഫീസ് സ്റ്റാഫ്, ടെലികോളർ, പ്രൊഡക്ഷൻ ട്രെയിനി, ഡ്രൈവർ, ഫിറ്റർ, തുടങ്ങി 52826 ഒഴിവുകളുണ്ട്.

ഗൾഫിൽ ഡ്രൈവർ, എ സി ടെക്നീഷ്യൻ, കാഷ്യർ, സെയിൽസ് എക്സിക്യൂട്ടീവ് ജോലികളിലായി 100ലധികം ഒഴിവുകളുമുണ്ട്. തൊഴിലന്വേഷകർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. ഫോൺ: 9037048977.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മല്ലപ്പള്ളി-  ചേലക്കൊമ്പ് റോഡ് : സര്‍വേ അന്തിമഘട്ടത്തില്‍

തിരുവല്ല : മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് നിര്‍മാണത്തിനായി മല്ലപ്പള്ളി വില്ലേജിലെ സര്‍വേ നടപടി വേഗത്തിലാക്കാന്‍ മാത്യു ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ല ആസൂത്രണസമിതി  സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  ജില്ല...

ആർഎസ്എസ് പ്രവർത്തകന് കുത്തേറ്റ സംഭവം:മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു .മുഖ്യ പ്രതി ജിത്തു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.ഇയാളുടെ സുഹൃത്തും രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്.ആക്രമണത്തിന് പിന്നിൽ...
- Advertisment -

Most Popular

- Advertisement -