Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യമന്ത്രിയുടെ വീടിന്...

ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

തിരുവനന്തപുരം : ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവത്തിൽ  പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചു കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാതിലിൽ റീത്ത് വച്ചു. രണ്ട് പൊലീസുകാരാണ് വീടിനു കാവലായി ഉണ്ടായിരുന്നത്. കൂടുതൽ പൊലീസെത്തി പ്രവർത്തകരെ പുറത്താക്കി.

അതേസമയം,ചികിത്സാപിഴവിന് വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.ശസ്ത്രക്രിയ നടത്തിയ ഡോ.ജെ.ഷാഹിദ, നഴ്സ് പി.എസ്.ധന്യ എന്നിവർ നിലവിൽ പ്രതിയല്ല.മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കിയതിനാണ് കേസ്.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോ.ജെ.ഷാഹിദ, നഴ്സ് പി.എസ്.ധന്യ എന്നിവരെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ വിധേയമായി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചാർമിനാറിന് സമീപം വൻ തീപിടിത്തം : 17 പേര്‍ മരിച്ചു

ഹൈദരാബാദ് : ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ ഇന്ന് രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ 17 പേർ മരിച്ചു. ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. ജ്വല്ലറികൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് തീ...

ആലപ്പുഴ ജില്ലയിൽ വിദ്യാർഥികൾക്ക് രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ യാത്ര കൺസഷൻ നൽകും

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിദ്യാർഥികൾക്ക്  രാവിലെ ആറ് മണി മുതൽ വൈകിട്ട് ഏഴ് വരെ യാത്രാ കണ്‍സണ്‍ഷന്‍  നൽകാൻ തീരുമാനം.  വിദ്യാർഥികളുടെ യാത്ര കൺസഷനുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന് സ്റ്റുഡന്‍സ്...
- Advertisment -

Most Popular

- Advertisement -