Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല നെയ്യ്...

ശബരിമല നെയ്യ് വിതരണ ക്രമക്കേട്: സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിച്ചു

കൊച്ചി: ശബരിമലയില്‍ അഭിഷേകം നടത്തിയ നെയ്യ് വിതരണത്തില്‍ നടന്ന ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടില്‍ ഒന്നാം പ്രതിയായ സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. തനിക്ക് 60 ശതമാനം കാഴ്ചക്കുറവുണ്ടെന്നും കൗണ്ടറിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതി കോടതിയില്‍ വാദമുയര്‍ത്തി.

എന്നാല്‍ വാദം തള്ളിയ കോടതി, കാഴ്ച പരിമിതിയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ബൈക്ക് ഓടിക്കാന്‍ ലൈസന്‍സ് കിട്ടിയതെന്ന് ചോദിച്ചു. കൗണ്ടര്‍ വില്‍പനയില്‍ വെട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു.

പ്രാഥമിക പരിശോധനയില്‍ 13,679 പാക്കറ്റ് നെയ്യിന്റെ പണം (13,67,900 രൂപ) ദേവസ്വം ബോര്‍ഡ് അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. ആകെ തട്ടിപ്പ് ഏകദേശം 35 ലക്ഷം രൂപ വരുമെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗജന്യ ജർമ്മൻ ഭാഷ പഠനം

ചങ്ങനാശേരി : സി എം ഐ വൈദികർ നേതൃതം നൽകുന്ന സർഗക്ഷേത്ര അക്കാദമിയുടെ കീഴിൽ +2 പഠനം കഴിഞ്ഞവർക്കും നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയവർക്കും A 1 മുതൽ B 2 വരെ ജർമൻ...

ക്ലബ്ബിന്റെ വിജയദശമി ആഘോഷങ്ങൾക്കിടെ മുടി മുറിച്ചെന്ന പരാതിയുമായി നഴ്സിം​ഗ് വിദ്യാർത്ഥിനി

ആലപ്പുഴ : ആലപ്പുഴ പ്രീതികുളങ്ങരയിൽ ക്ലബ്ബിന്റെ വിജയദശമി ആഘോഷങ്ങൾക്കിടെ മുടി മുറിച്ചെന്ന പരാതിയുമായി നഴ്സിം​ഗ് വിദ്യാർത്ഥിനിയും കുടുംബവും. രാത്രി ആഘോഷം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിൽ പെൺകുട്ടിയും കുടുംബവും...
- Advertisment -

Most Popular

- Advertisement -