Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsKannurവീണാ ജോര്‍ജിനെ...

വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂര്‍ : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ ഇന്നലെ കോടതി വിശദവാദം കേട്ടിരുന്നു. മന്ത്രിക്കെതിരെ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമായിരുന്നെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷന്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിച്ചു. പ്രതികളെ ഈ മാസം 5 ന് കോടതിയില്‍ ഹാജരാക്കും.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും കേസില്‍ ചുമത്തിയ വധശ്രമം നിലനില്‍ക്കെന്നുമാണ് പ്രതിഭാഗം  കോടതിയില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ നില മോശമായതിനാല്‍ മൊഴിയെടുക്കാനാകാത്ത മന്ത്രി ചാനലുകളില്‍ സംസാരിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ആയുധം കണ്ടെത്താനോ എന്തെന്ന് തെളിയിക്കാനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശേരിയിൽ ഡ്രൈഡേയിൽ മദ്യ വില്പന: പ്രതി പോലീസ് പിടിയിൽ

ചങ്ങനാശ്ശേരി: ഡ്രൈഡേയിൽ പത്ര വിതരണത്തിന്റെ മറവിൽ  വിദേശ മദ്യവുമായി മധ്യ വയസ്കൻ പോലീസ് പിടിയിൽ. പായിപ്പാട് നാല് കോടി മറ്റക്കാട്ട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ നാസറി (55) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ...

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

തിരുവനന്തപുരം: പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. സംസ്ഥാനത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് അനുമതി. പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാം. വൈദ്യുതി വില യൂണിറ്റിന് 10...
- Advertisment -

Most Popular

- Advertisement -