Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ധന വില...

ഇന്ധന വില ഉടന്‍ വര്‍ധിപ്പിക്കാന്‍ ആലോചനയില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ധന വില ഉടന്‍ വര്‍ധിപ്പിക്കാന്‍ ആലോചന ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ നിലവില്‍ 25 ദിവസത്തേക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അസംസ്‌കൃത എണ്ണയും ശുദ്ധീകരിച്ച ഇന്ധന സ്റ്റോക്കും ഉണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സംഘര്‍ഷം രൂക്ഷമാകുന്നതിനാല്‍ അസംസ്‌കൃത എണ്ണ, എല്‍പിജി, എല്‍എന്‍ജി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് മറ്റു രാജ്യങ്ങളെ സമീപിക്കുന്നതിനുള്ള സാധ്യത തേടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയില്‍ 25 ദിവസത്തെ അസംസ്‌കൃത എണ്ണ സ്റ്റോക്കും 25 ദിവസത്തെ പെട്രോള്‍, ഡീസല്‍ സ്റ്റോക്കുമുണ്ട്.

ഇന്ത്യയില്‍ ആകെ 8 ആഴ്ചത്തേയ്ക്കുള്ള അസംസ്‌കൃത എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും ശേഖരമായി ഉണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 40 ശതമാനം മാത്രമാണ് ഹോര്‍മുസ് കടലിടുക്ക് വഴി വരുന്നത്. ശേഷിക്കുന്നത് മറ്റ് സ്രോതസ്സുകളില്‍ നിന്നാണ് വരുന്നത്  സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വിജീഷ്,...

പ്രതിഭാ സംഗമവും അവാർഡ് ദാനവും

തിരുവല്ല: ഇരുവള്ളിപ്പറ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമവും അവാർഡ് ദാനവും നാളെ (തിങ്കൾ) ഉച്ചയ്ക്ക് 2 30ന് നടക്കും. റാന്നി എംഎൽഎ പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്യും. ഡോ....
- Advertisment -

Most Popular

- Advertisement -