Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകൂത്താട്ടുകുളത്ത് ഉണ്ടായ...

കൂത്താട്ടുകുളത്ത് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ മല്ലപ്പള്ളി സ്വദേശി മരിച്ചു

കോട്ടയം: കൂത്താട്ടുകുളത്ത് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ മല്ലപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു. മല്ലപ്പള്ളി പുത്തന്‍വീട്ടില്‍ ബിലു പി ജോണ്‍ (25) മരിച്ചത്. എം സി റോഡില്‍ ബാപ്പുജി സ്‌കൂളിനു സമീപം ചൊവ്വാഴ്ച്ച രാവിലെ 7.30ന് ആണ് അപകടം നടന്നത്. കൂത്താട്ടുകുളം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന ഇരുമ്പ് കമ്പി കയറ്റി വന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്.

എതിര്‍ ദിശയില്‍ നിന്ന് എത്തിയ ബിലു ഓടിച്ച ബൈക്ക് ലോറി ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനത്തിന്‍റെ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വ്യാപാരസ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.

പരിക്കേറ്റ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി മുസിരുവട്ടം തിരിച്ചിമാവെട്ടം കാര്‍ത്തിക്കിനെ കൂത്താട്ടുകുളം  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പം ഉണ്ടായിരുന്ന ക്ലീനര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. കൂത്താട്ടുകുളം അഗ്നിരക്ഷാസേനയുടെയും പോലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി

കോട്ടയം : വെസ്റ്റിൻഡീസ് ഇതിഹാസ ക്രിക്കറ്റർ ക്രിസ് ഗെയ്ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി .തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഗെയ്ൽ കോട്ടയത്ത് എത്തിയത്. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ,...

നവ കേരള സർവ്വേ നിയമവിരുദ്ധം : ഹൈക്കോടതി റദ്ദാക്കി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ നവ കേരള സർവ്വേ റദ്ദാക്കി ഹൈക്കോടതി. സർവേ നിയമവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരിപാടിക്ക് ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഇല്ല എന്ന് കോടതി കണ്ടെത്തി.കെ എസ്...
- Advertisment -

Most Popular

- Advertisement -