Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആശ്വസദൂതുമായ് പരിശുദ്ധ...

ആശ്വസദൂതുമായ് പരിശുദ്ധ കാതോലിക്കാ ബാവാ : ഗൾഫ് മേഖലയിലെ വൈദികരുമായി സംസാരിച്ചു

കോട്ടയം : യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലകളിൽ കഴിയുന്ന കുട്ടികളും വയോധികരും മാനസിക സമ്മർദം നേരിടുന്നുണ്ടെന്ന് വൈദികർ. രാത്രികാലങ്ങളിലെ സൈറണും ശബ്ദങ്ങളും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഓൺലൈനായി വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു വൈദികർ.

ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. യുദ്ധ ഭീതിയുടെ പശ്ചാത്തലത്തിലാണ് സഭാധ്യക്ഷൻ വൈദികരുമായി ആശയവിനിമയം നടത്തിയത്.

പ്രവാസികളായ ഏവരെയും ഓർത്ത് പ്രാർത്ഥിക്കുന്നതായി കാതോലിക്കാ  ബാവാ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ  മലങ്കര സഭാ ദേവാലയങ്ങളുടെ ചുമതല വഹിക്കുന്ന മുപ്പതോളം  വൈദികർ യോഗത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയിൽ എത്തിച്ചു: സംസ്‌കാരം നാളെ (വ്യാഴം)

പത്തനംതിട്ട: കണ്ണൂരിൽ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ എഡിഎം എം.കെ.നവീൻ ബാബുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയിൽ എത്തിച്ചു. നാളെ ഉച്ചയോടെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. പരിയാരം മെഡിക്കൽ...

അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീഷണി: പെരിങ്ങരയിൽ വിവിധയിടങ്ങളിൽ  വെള്ളം കയറി     

തിരുവല്ല: കനത്ത മഴയും തുടർന്ന് ഉണ്ടായ മലവെളളപാച്ചിലിലും അപ്പർകുട്ടനാട്ട് വെള്ളപ്പൊക്ക ഭീഷണിയിൽ. കിഴക്കൻ വെള്ളത്തിന്റെ വരവിൽ മണിമലയും പമ്പ നദിയും കര കവിഞ്ഞതോടെ  മിക്ക റോഡുകളിലും കോളനികളിലും  വെള്ളക്കെട്ട് ആയി തുടങ്ങി. മണിമലയാറ്റിൽ ...
- Advertisment -

Most Popular

- Advertisement -