Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduട്രെയിനിന് നേരെ...

ട്രെയിനിന് നേരെ കല്ലേറ് ; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

കോഴിക്കോട് : ട്രെയിനിന് നേരേ കല്ലേറുണ്ടായതിനെ തുടർന്ന് യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു . ആലുവ യു സി കോളജിൽ പഠിക്കുന്ന പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണ(22)നാണ് കല്ലേറിൽ താടിയെല്ലിന് പരിക്കേറ്റത്. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും രണ്ടു പല്ലുകൾ പൊട്ടുകയും ചുണ്ടിന് മുറിവേൽക്കുകയും ചെയ്തു.

തിങ്കളാഴ്ച രാത്രി 9.50 ന് കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ വച്ചാണ് ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെ കല്ലേറുണ്ടായത്.അതേ സ്ഥലത്ത് വച്ച് തന്നെ വന്ദേഭാരതിന് നേരെയും കല്ലെറുണ്ടായി. റെയിൽവേ പൊലീസും ആർപിഎഫും കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശ്വാസത്തിൻ്റെയും സൗഹൃദത്തിന്റെയും വിളക്കുകളാവുക : ഗീവറുഗീസ് മാർ അപ്രേം

തിരുവല്ല: സ്നേഹം കൊണ്ട് ജീവിക്കുകയും സേവനത്തിലും നീതിയിലും  ജൂബിലിയുടെ അർത്ഥം കണ്ടത്തണമെന്നും ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത  സഹായ മെത്രാൻ  ഗീവറുഗീസ് മാർ അപ്രേം മെത്രാപ്പോലിത്താ. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ...

തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവാരൂരിൽ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു .മൂന്ന് പേർക്ക് പരിക്കേറ്റു.ഞായറാഴ്ച രാവിലെയായിരുന്നു അപകടം.തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്‌നിവാന്‍...
- Advertisment -

Most Popular

- Advertisement -