Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ്...

ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ഫണ്ട്: എഫ്‌സിആര്‍എ ബില്ലിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ നാടകം- വിഷ്ണുവര്‍ധന്‍ റെഡ്ഡി

കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ഫണ്ടെന്ന് ബിജെപി നേതാവ്. രാജ്യത്തു നിന്നുള്ള ഫണ്ടില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. തട്ടിപ്പുകാര്‍ മാത്രം എഫ്‌സിആര്‍എ നിയമ ഭേദഗതിയെ ഭയക്കേണ്ടതുള്ളൂവെന്ന് ആന്ധ്രയില്‍നിന്നുള്ള ബി ജെപി നേതാവ് വിഷ്ണുവര്‍ധന്‍ റെഡ്ഡി പറഞ്ഞു.

എന്തുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, പാവപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പണം നല്‍കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ നാടകമാണ്. രാജ്യത്ത് എഫ്‌സിആര്‍എ നിയമഭേദഗതി നടപ്പാക്കുമെന്നും വിഷ്ണുവര്‍ധന്‍ റെഡ്ഡി പറഞ്ഞു. എറണാകുളം ജില്ലയുടെ ചുമതലയുള്ള ബിജെപി നേതാവാണ് വിഷ്ണുവര്‍ധന്‍ റെഡ്ഡി.

അതേസമയം എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി സിബിസിഐ രം​ഗത്തെത്തി. ക്രിസ്ത്യാനികൾ വിഡ്ഢികൾ ആല്ലെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടെന്നും ആർക്ക് വേണ്ടി ആര് പ്രവർത്തിക്കുന്നു എന്ന് വോട്ടർമാർക്ക് അറിയാമെന്നും സിബിസിഐ വ്യക്തമാക്കി. വിഷയത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ഉടൻ കാണുമെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡ്രഗസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമൂഹത്തിന് ആവശ്യം ആരോഗ്യമുള്ള യുവതലമുറ : പഴകുളം മധു എം എൽ എ

പത്തനംതിട്ട: ആരോഗ്യമുള്ള യുവതലമുറയെ സൃഷ്ടിക്കുകയാണ് സമൂഹത്തിൻറെ ലക്ഷ്യമെന്ന്  പഴകുളം മധു എംഎൽഎ. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റാന്നി സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ച ലോക...

ആലപ്പുഴ റിസോർട് ജീവനക്കാരിയുടെ കൊലപാതകം :ഒരാൾ അറസ്റ്റിൽ

ആലപ്പുഴ :ആലപ്പുഴ നെടുമുടി വൈശ്യംഭാഗത്ത് റിസോർട് ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ .കൊല്ലപ്പെട്ട ഹസീറ ഖാത്തൂന്റെ കാമുകനായിരുന്ന സഹാ അലിയാണു പിടിയിലായത്.അസമിലേക്ക് പോയി ഒരുമിച്ചു താമസിക്കണം എന്ന ഹസിറയുടെ നിര്‍ബന്ധമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നാണ്...
- Advertisment -

Most Popular

- Advertisement -