Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ട് ദിവസത്തെ...

രണ്ട് ദിവസത്തെ അവധികൾക്ക് ശേഷം റേഷൻ കടകൾ നാളെ  തുറക്കും

തിരുവനന്തപുരം: പെസഹ വ്യാഴം, ദുഃഖവെള്ളി അവധികൾക്ക് ശേഷം സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ഏപ്രിൽ മാസത്തെ വിഹിതത്തോടൊപ്പം മെയ് മാസത്തെ റേഷൻ വിഹിതവും മുൻകൂറായി വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യം ഒരിക്കിയിട്ടുണ്ട്.

ഏപ്രിൽ മാസത്തെ വിഹിതം ഏപ്രിൽ 04 മുതൽ ഏപ്രിൽ 30 വരെയും, മെയ് മാസത്തെ മുൻകൂർ വിഹിതം ഏപ്രിൽ 04 മുതൽ മെയ് 30 വരെയും വാങ്ങാവുന്നതാണെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.  ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ മണ്ണെണ്ണ വിതരണത്തിനായി പ്രത്യേക ക്രമീകരണമാണ് ഏർപ്പെടുത്തിയത്.

എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്ക് ആകെ ഒരു ലിറ്റർ മണ്ണെണ്ണയും, പി.എച്ച്.എച്ച് (പിങ്ക്), എൻ.പി.എസ് (നീല), എൻ.പി.എൻ.എസ് (വെള്ള) കാർഡുകൾക്ക് ആകെ അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുടമകൾക്ക് കാർഡ് വിഭാഗം പരിഗണിക്കാതെ തന്നെ ആകെ ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കുന്നതാണ്. ലഭ്യതയ്ക്ക് അനുസരിച്ച് ആട്ടയും ഉപഭോക്താക്കൾക്ക് റേഷൻ കടകൾ വഴി വിതരണം ചെയ്യും.

ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള സാധനങ്ങളുടെ കൃത്യമായ അളവ് ഇനം തിരിച്ച് അറിയുന്നതിനായി ഉപഭോക്താക്കൾക്ക് ഇ-പോസ് പോർട്ടലിലെ ഔദ്യോഗിക ലിങ്ക് ഉപയോഗിക്കാവുന്നതാണ്: epos.kerala.gov.in/SRC_Trans_Int.jsp

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്ന് വയസ്സുകാരൻ വിഴുങ്ങിയ സ്വർണ്ണമാല ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

തിരുവല്ല : കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ വിഴുങ്ങിയ 25 സെന്റിമീറ്റർ നീളമുള്ള സ്വർണ്ണമാല എന്റോസ്കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തു. ചങ്ങനാശ്ശേരി സ്വദേശിയായ മൂന്ന് വയസ്സുള്ള കുട്ടിയാണ് രാത്രി ഒൻപത് മണിയോടെ അബദ്ധത്തിൽ സ്വർണ്ണമാല വിഴുങ്ങിയത്. മാല...

മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി

തൃശ്ശൂർ : മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. ശനിയാഴ്ച പുലർച്ചെ 2.30-ന് കോട്ടപ്പുറം കായൽ കടവിൽ ആയിരുന്നു അപകടം. പ്രദീപ്, സന്തോഷ് എന്നിവരെയാണ് കാണാതായത്. മണൽ വാരി തിരികെ...
- Advertisment -

Most Popular

- Advertisement -