Thursday, June 11, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ- അമേരിക്ക...

ഇറാൻ- അമേരിക്ക യുദ്ധത്തിന് താല്ക്കാലിക വിരാമം : രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ന്യൂഡൽഹി: ഇറാനെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡണ്ടിന്റെ അന്തൃശാസനക്ക് പിന്നാലെ ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം അംഗീകരിച്ചു.അമേരിക്കൻ സൈന്യം ഇറാനെതിരായ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിയതായി അമേരിക്കൻ സൈനിക വക്താവും അറിയിച്ചു.

പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇറാനുമായി രണ്ട് ആഴ്ച നീളുന്ന വെടിനിർത്തൽ കരാറിൽ എത്തിയതായി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഇത്. വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ ഗതാഗതം ഏകോപിപ്പിക്കുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി പറഞ്ഞു.

അമേരിക്കയെ തങ്ങളുടെ 10-ഇന പദ്ധതിയെ അംഗീകരിക്കാൻ നിർബന്ധിതമാക്കിയതായി തെഹ്‌റാൻ അവകാശപ്പെട്ടു. സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യുകയും ആണവ സമ്പുഷ്ടീകരണം അംഗീകരിക്കുകയും ചെയ്യുന്നതടക്കമുള്ള ആവശ്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നതെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പ്രസ്താവനയിൽ അറിയിച്ചു.

ഇറാന്റെ വിവേകപരമായ തീരുമാനം ചർച്ചയ്ക്കായി ഉപയോഗിക്കാവുന്ന ഒരു പ്രവർത്തനാധിഷ്ഠിത അടിസ്ഥാനം ആണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകുന്നതിനായി വെടിനിർത്തൽ നിർദേശിച്ചതായി പാകിസ്ഥാൻ പ്രധാനമന്ത്രിയും അറിയിച്ചു.
ഇറാൻ വലിയൊരു വിജയം നേടിയതായും അമേരിക്കയെ തന്റെ 10- ഇന പദ്ധതിയെ അംഗീകരിക്കാൻ നിർബന്ധിതമാക്കിയതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നു.

ഈ പദ്ധതിയുടെ ഭാഗമായി, ഇറാനെതിരായ എല്ലാ പ്രാഥമികവും ദ്വിതീയവുമായ സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതിനും പ്രദേശത്തെ എല്ലാ സൈനിക താവളങ്ങളിൽ നിന്നുമുള്ള അമേരിക്കൻ യുദ്ധസേനയെ പിൻവലിക്കുന്നതിനും അമേരിക്ക തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെന്ന് കൗൺസിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി

ന്യൂഡൽഹി : പാക് ഭീകരവാദത്തിനെതിരെയുള്ള ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും പാക്കിസ്താൻ ഭാവിയിൽ ഏതെങ്കിലും ആക്രമണത്തിന് ശ്രമിച്ചാൽ അതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. 2025-ൽ മാത്രം 31...

അയ്യപ്പ സം​ഗമം കൊണ്ട് സാധാരണ ഭക്തർക്ക് എന്ത് ​ഗുണം: പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിൽ വിമർശനവുമായി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം. അയ്യപ്പസം​ഗമം നടത്തുന്നതിൽ സാധാരണ ഭക്തർക്ക് എന്തു ഗുണമാണെന്ന് പന്തളം കൊട്ടാരം ചോദിച്ചു. യുവതി പ്രവേശന കാലത്തെ...
- Advertisment -

Most Popular

- Advertisement -