Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsനാഗർകോവിൽ –...

നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു റെയിൽവേ

തിരുവനന്തപുരം: വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്) സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ. ട്രെയിൻ നമ്പർ 06057/06058 നാഗർകോവിൽ – ഷാലിമാർ – നാഗർകോവിൽ എക്സ്പ്രസ് ട്രെയിനുകൾ 15- 18 തിയതികളിൽ സർവീസ് നടത്തും.

06057 നാഗർകോവിൽ – ഷാലിമാർ എക്സ്പ്രസ് 15ന് പകൽ 11.40 ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് 18ന് ഉച്ചയ്‌ക്ക് 2.30 ന് ഷാലിമാറിൽ എത്തിച്ചേരും. തിരികെ 06058 ഷാലിമാർ – നാഗർകോവിൽ എക്സ്പ്രസ് സ്‌പെഷ്യൽ 18 (ശനി) ഉച്ചയ്‌ക്ക് 2ന് ഷാലിമാറിൽ നിന്ന് പുറപ്പെട്ട് 21ന് വൈകിട്ട് 5:30 ന് നാഗർകോവിലിൽ എത്തിച്ചേരും.

തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 1- എസി ടു ടയർ കോച്ച്, 2- എസി ത്രീ ടയർ കോച്ചുകൾ, 10- സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 6- ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ & 2- സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിങ്ങനെയാണ് കോച്ച് കോമ്പോസിഷൻ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൂക്കോട് വെറ്ററിനറി കോളേജില്‍ ബോംബ് ഭീഷണി

വയനാട് : പൂക്കോട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണി.അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യും എന്നാണ് ഭീഷണി.വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിലുകൾ ലഭിച്ചത്. നക്‌സല്‍ നേതാവ് മാരനാണ് ബോംബ് വെക്കുകയെന്നും...

രാജ്യത്ത് ഇന്ന് മുതൽ പുതിയ ജിഎസ്‍ടി നിരക്ക് :  ഇനി 5%,18% സ്ലാബുകള്‍ മാത്രം

ന്യൂഡൽഹി : രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ അഞ്ചു ശതമാനവും 18 ശതമാനവും എന്നിങ്ങനെ രണ്ട് സ്ലാബുകളിലാണ് നികുതി ചുമത്തുക. 99 ശതമാനം സാധനങ്ങളും...
- Advertisment -

Most Popular

- Advertisement -