Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamകെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

എറണാകുളം : എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ് നഗരത്തിലെ ബസ് സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ രാവിലെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു പോയെന്നാണ് ലഭിച്ച വിവരം.

ആശുപത്രിയില്‍ കൊണ്ടുപോകുന്നതായി അറിയിച്ച് ഭര്‍ത്താവും ബന്ധുക്കളുമാണ് ഇവിടെ ഇരുത്തിയതെന്നാണ് കമലാക്ഷി പൊലീസിനോട് പറഞ്ഞു. രാവിലെ മുതല്‍ വൈകിട്ട് വരെ വയോധിക ബസ് സ്റ്റാന്‍ഡില്‍ തുടരുകയായിരുന്നു.വ്യാഴാഴ്ച വൈകുന്നേരത്തോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആണ് വയോധികയുടെ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകം പൊങ്കാലയും പുനഃപ്രതിഷ്ഠ വാർഷിക മഹോത്സവവും

തിരുവല്ല :തിരുവല്ല വളഞ്ഞവട്ടം ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിലെ മകം പൊങ്കാല മഹോത്സവവും, പുനഃപ്രതിഷ്ഠ വാർഷിക മഹോത്സവവും മാർച്ച്‌ 22 വെള്ളിയാഴ്ച നടക്കും .ഉദ്ഘാടനം എൻ. എസ് എസ് തിരുവല്ല താലൂക് യൂണിയൻ പ്രസിഡന്റ്...

തിരുവല്ലയിൽ ഇടിവെട്ടേറ്റ് തെങ്ങിന് തീപിടിച്ചു: അഗ്നിശമന സേന എത്തി തീയണച്ചു

തിരുവല്ല : തിരുവല്ല നഗരസഭ തിട്ടാപ്പിള്ളിയിൽ ഇടിവെട്ടേറ്റ്  തെങ്ങിന് തീപിടിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടെ  പിസി തോമസ് പടവുപുരക്കൽ എന്ന ആളിന്റെ   70 അടിയോളം ഉയരമുള്ള തേങ്ങിലാണ് തീപിടിച്ചത്. അറിയിപ്പ് ലഭിച്ചത്...
- Advertisment -

Most Popular

- Advertisement -