Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiകുംഭമേള വൈറല്‍...

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി: യാത്ര ചെയ്യാനാകില്ലെന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കള്‍ ഫര്‍മാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.

ഇതിന് പിന്നാലെയാണ് ഭാര്യ ഗര്‍ഭിണിയാണെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും മധ്യപ്രദേശ് ഖര്‍ഗോണിലെ വനിത എസ്‌ഐയെ അറിയിച്ചത്. കുംഭമേളയ്‌ക്കിടെ വൈറലായ പെണ്‍കുട്ടിയും മുഹമ്മദ് ഫര്‍മാന്‍ ഖാനും മാര്‍ച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തിലാണ് വിവാഹിതരായത്. സംഭവത്തെ തുടർന്ന് പിന്നീടാണ് ഫര്‍മാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്‌സോ കേസെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയില്‍ 24 മണിക്കൂറും സുരക്ഷാവലയം തീര്‍ത്തു ഫയര്‍ ഫോഴ്സ്

ശബരിമല: ശബരിമലയില്‍ 24 മണിക്കൂറും സുരക്ഷാ വലയം തീര്‍ത്തു ഭക്തര്‍ക്ക് കരുതലായ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്സ്. സോപാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം എന്നിങ്ങനെവിവിധ സ്ഥലങ്ങളാണ്...

കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരുക്ക്

ആലപ്പുഴ : ആലപ്പുഴ എരമല്ലൂരിൽ കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് ഇരുപതോളം പേർക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ആണ് നിർത്തിയിട്ട ലോറിയിൽ...
- Advertisment -

Most Popular

- Advertisement -