Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഹോർമുസ് കടലിടുക്ക് ...

ഹോർമുസ് കടലിടുക്ക്  തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ചർച്ചയ്ക്ക് തയ്യാർ: ഇറാൻ

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും അമേരിക്കയുമായി ഒരു കരാറിന് തയ്യാറാണെന്ന് ഇറാൻ നിർദേശിച്ചതായി വിവരം. ആണവ പദ്ധതി സംബന്ധിച്ച ചർച്ച പിന്നീടാകാമെന്നും നിർദേശിച്ചിട്ടുണ്ട്.

മധ്യസ്ഥരായ പാകിസ്താൻ വഴിയാണ്ഇത്തരമൊരു നിർദേശം ഇറാൻ കൈമാറിയതെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ axios റിപ്പോർട്ട് ചെയ്യുതു. ആണവ വിഷയത്തിൽ എന്ത് വിട്ടുവീഴ്ചകൾ ചെയ്യണമെന്ന കാര്യത്തിൽ ഇറാനിയൻ നേതൃത്വത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രശ്‌നം വേഗത്തിൽ പരിഹരിക്കുന്നതിനുള്ള നീക്കമായിട്ടാണ് ഇറാന്റെ പുതിയ നിർദേശത്തെ കാണുന്നത്. എന്നാൽ ഇറാനുമേലുള്ള ഉപരോധം പിൻവലിക്കുന്നത് ഭാവി ചർച്ചകളിൽ സ്വാധീനം കുറയ്ക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.

ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നത് പ്രധാനമാണെന്നും യുഎസ് കരുതുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇറാനുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതിന് ട്രംപ് തിങ്കളാഴ്ച ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായും വിദേശനയ ടീമിലെ അംഗങ്ങളുമായും ചർച്ച നടത്തുമെന്നാണ് അറിയുന്നത്.

ഹോർമുസ് തുറക്കുക വഴി ആദ്യം ഉപരോധം നീക്കുക. ഒപ്പം വെടിനിർത്തൽ ദീർഘകാലത്തേക്ക് നീട്ടുകയോ അല്ലെങ്കിൽ ഇരു കക്ഷികളും യുദ്ധത്തിൽ നിന്ന് സ്ഥിരംവിടുതലിന് സമ്മതിക്കുകയോ ചെയ്യും. കടലിടുക്ക് തുറന്നതിന് ശേഷവും ഉപരോധം പിൻവലിച്ചതിന് ശേഷവും മാത്രമായിരിക്കും ആണവ ചർച്ചകൾ 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12-കാരി

കണ്ണൂർ : കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് 12-കാരിയെന്ന് പോലീസ് .കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് 12-കാരി.തമിഴ്നാട് സ്വദേശിയായ മുത്തുവിന്റെയും അക്കമ്മയുടെയും കുഞ്ഞിനെയാണ് വാടക ക്വാർട്ടേഴ്സിനു സമീപത്തെ...

ക്ഷേമ പെൻഷൻ നാളെ ലഭിച്ചു തുടങ്ങും

തിരുവനന്തപുരം : ഓണസമ്മാനമായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ ലഭിച്ചു തുടങ്ങും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.  സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളായ...
- Advertisment -

Most Popular

- Advertisement -