Monday, August 24, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വ പള്ളിയില്‍...

എടത്വ പള്ളിയില്‍ തിരുനാള്‍ പ്രദക്ഷിണം

എടത്വ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ തിരുനാള്‍ പ്രദക്ഷിണം നടന്നു. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

വിശുദ്ധന്റെ തിരുസ്വരൂപം പുറത്തേക്കെടുത്തപ്പോള്‍ പള്ളിയിലും പരിസര പ്രദേശങ്ങളിലും നിന്ന വിശ്വാസികള്‍ തിരുസ്വരൂപം ഒരുനോക്ക് കാണാനും തളിര്‍ വെറ്റില അര്‍പ്പിക്കാനും തിക്കും തിരക്കും കൂട്ടി.  പുനിത ജോര്‍ജിയരേ എങ്കളുക്കാകൈവേണ്ടും കാത്തുകൊള്‍കേ എന്ന പ്രാര്‍ഥന തമിഴ് മക്കളുടെ നാവില്‍ നിന്നുയര്‍ന്നു.

മൂന്നിന് പാളയംകോട്ട് രൂപത ബിഷപ്പ് എമിരിത്തുസ് ഡോ. ജൂഡ് പോള്‍ രാജിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ തമിഴ് കുര്‍ബാനയെ തുടര്‍ന്നാണ് തിരുസ്വരൂപം പ്രദക്ഷണത്തിനായി എടുത്തത്. തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. സേവ്യര്‍ ഇലവുംമൂട്ടില്‍ കാര്‍മികത്വം വഹിച്ചു.

വികാരി ഫാ. ജോസഫ് കളരിക്കല്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. വര്‍ഗീസ് മതിലകത്തുകുഴി, ഫാ. തോമസ് കാരക്കാട്, ഫാ. കുര്യാക്കോസ് പീടിയേക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, ഫാ. സെബാസ്റ്റിയന്‍ കളത്തിപറമ്പില്‍, ഫാ. ആന്റണി നമ്പിയത്ത്, മുന്‍ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, ഫാ. സനൂപ് മുത്തുമാക്കുഴി, ഫാ. ജോണ്‍സണ്‍ മുണ്ടുവേലില്‍, ഫാ. സണ്ണി പടിഞ്ഞാറേവാരിക്കാട്, ഫാ. ബിനില്‍ പഞ്ഞിപ്പുഴ എന്നിവര്‍ സഹകാര്‍മ്മികരായി.

തമിഴ്‌നാട്ടിലെ കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ് തിരുനാള്‍ പ്രദക്ഷിണത്തിന് മുഖ്യനേതൃത്വം വഹിച്ചത്. പരമ്പരാഗതമായി പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിക്കുന്നതിനുള്ള അവകാശം ഈ തുറക്കാര്‍ക്കാണ്. കഴിഞ്ഞ 27 ന് കൊടിയേറ്റ് ദിനം മുതല്‍ പള്ളിയിലും പരിസര പ്രദേശങ്ങളിലുമായി ഇവര്‍ തമ്പടിച്ചു വരുകയായിരുന്നു.

പ്രദക്ഷിണത്തിന് ശേഷം ഇവര്‍ പള്ളിയില്‍ നിന്ന് അവകാശ നേര്‍ച്ചയായി വലകെട്ടുന്നതിനുള്ള തലനൂല്‍, വള്ളത്തില്‍ കെട്ടാനുള്ള കൊടി, ഉപ്പ്, കുരുമുളക്, മലര്‍ എന്നിവ വികാരി ഫാ. ജോസഫ് കളരിക്കലിന്റെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങിയാണ്  മടങ്ങിയത്. തദ്ദേശിയരും തമിഴ്‌നാട്ടുകാരും മാത്രമല്ല കര്‍ണാടക, ആന്ധ്ര, മുബൈ എന്നീ സ്ഥലങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ എടത്വ പള്ളിയില്‍ എത്തിയിരുന്നു.

നാളെ മുതല്‍ ഇടവക വിശ്വാസികളുടെ തിരുനാള്‍ ആരംഭിക്കും.  മെയ് 14 നാണ് എട്ടാമിടം. വൈകിട്ട്  4-ന് ചെറിയരൂപം എഴുന്നള്ളിച്ചു കുരിശടിയിലേക്ക് നടക്കുന്ന പ്രദക്ഷിണത്തിനെ തുടര്‍ന്ന് കൊടിയിറങ്ങും. രാത്രി 9.30 -ന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിന് സമാപനമാകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിൽ നടുറോഡിൽ കോളജ് വിദ്യാര്‍ഥികൾ ഏറ്റുമുട്ടി

കൊച്ചി : നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്.തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെയും ലോ കോളജിലെയും വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.കടവന്ത്ര സൗത്ത് ജനതാ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. തേവര എസ്എച്ച് കോളജിൽ നടന്ന പരിപാടിക്കിടെ...

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധ പ്രകടനവും യോഗവും

ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സിപിഐ എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബഥേൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം സിപിഐ...
- Advertisment -

Most Popular

- Advertisement -