Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് പരീക്ഷാ...

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച ; കെമിസ്ട്രി അധ്യാപകന്‍ പിടിയില്‍

ന്യൂഡൽഹി : നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയും കെമിസ്ട്രി അധ്യാപകനുമായ പി വി കുൽക്കർണി ആണ് അറസ്റ്റിലായത്.നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് വേണ്ടി പരീക്ഷാ നടപടികളില്‍ പങ്കാളിയായിരുന്ന ഇയാളെ ലാതൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സിബിഐ സംഘം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

പൂനൈയിലെ തന്റെ വീട്ടില്‍ മറ്റൊരു പ്രതിയായ മനീഷ വാഗ്മറെയുടെ സഹായത്തോടെ വിദ്യാർഥികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ നടത്തിയ കുൽക്കർണി ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ശരിയായ ഉത്തരങ്ങളും പറഞ്ഞുകൊടുക്കുകയും വിദ്യാർഥികൾ എഴുതിയെടുക്കുകയും ചെയ്തിരുന്നു. മെയ് 3-ന് നടന്ന യഥാര്‍ത്ഥ പരീക്ഷയിലെ ചോദ്യങ്ങളുമായി ഇവയ്‌ക്ക് പൂര്‍ണ്ണമായ സാമ്യമുണ്ടായിരുന്നു.

ജയ്പൂര്‍, ഗുരുഗ്രാം, നാസിക്, പൂനൈ, അഹല്യനഗര്‍ എന്നിവിടങ്ങളില്‍ നിന്നായി ഏഴ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്ന് മുന്‍നിര നാവികസേനാ കപ്പലുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

മുംബൈ : പ്രധാനമന്ത്രിനരേന്ദ്ര മോദി ഇന്ന് മൂന്ന് മുന്‍നിര നാവിക കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നിവ മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്തു. തുടർന്ന് ഇവ...

ചിന്മയ മിഷൻ വരദ ഗണപതി ക്ഷേത്രത്തിൽ പതിമൂന്നാമത് പ്രതിഷ്ഠാ ദിനം

കോട്ടയം: ചിന്മയ മിഷൻ വരദ ഗണപതി ക്ഷേത്രത്തിൽ  പതിമൂന്നാമത് പ്രതിഷ്ഠാ ദിനം നടത്തി.ചിന്മയ മിഷൻ കോട്ടയം ആസ്ഥാനത്തെ വരദ ഗണപതി ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം തന്ത്രി  കടിയക്കോൽ യദു നമ്പുതിരിയുടെ മുഖ്യ...
- Advertisment -

Most Popular

- Advertisement -