Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNew Delhiസ്വാതി മലിവാളിനെ...

സ്വാതി മലിവാളിനെ മർദിച്ച പരാതി : കെജ്രിവാളിന്റെ പിഎ യെ അറസ്റ്റ് ചെയ്‌തു

ന്യൂഡൽഹി : എഎപി എംപി സ്വാതി മലിവാളിനെ മർദിച്ച പരാതിയിൽ അരവിന്ദ് കെജ്രിവാളിന്റെ പിഎ വൈഭവ് കുമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കെജ്രിവാളിന്റെ വസതിയിൽ നിന്നാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ വൈഭവ് ഒളിവിൽ പോകുകയായിരുന്നു .

വൈഭവിനെ കണ്ടെത്താനായി നാല് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പഞ്ചാബിൽ തിരച്ചിൽ നടത്തുന്നതിനിടെ ലഭിച്ച സൂചനയെത്തുടർന്നാണ് കേജ്‌രിവാളിന്റെ വീട്ടിൽ പരിശോധന നടത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

മേയ് 13ന് കേജ്‌രിവാളിനെ കാണാനായി ഔദ്യോഗിക വസതിയിലെത്തിയ തന്നെ വൈഭവ് കുമാർ ക്രൂരമായി ആക്രമിച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി. അതിനിടെ സ്വാതി മലിവാളിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെന്ന ദില്ലി എയിംസിന്റെ വൈദ്യ പരിശോധനാ ഫലം പുറത്ത് വന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ സെക്ഷൻ മാറ്റി മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്നു –   കേരള എൻജിഒ യൂണിയൻ

തിരുവല്ല:തിരുവല്ല നഗരസഭ ഭരണസമിതിയിൽ അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ നിരന്തരം സെക്ഷൻ മാറ്റി മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്ന ചെയർപേഴ്സൺൻ്റെ നടപടിക്ക് എതിരെ  കേരള എൻജിഒ യൂണിയൻ നഗരസഭ കാര്യാലയത്തിന്റ  മുന്നിൽ പ്രതിഷേധിച്ചു. തിരുവല്ല നഗരസഭ മുൻ സെക്രട്ടറി...

ചായയും കാപ്പിയും നിയന്ത്രിക്കണം: ഐസിഎംആര്‍

തിരുവനന്തപുരം:ചായ, കാപ്പി ഉപയോഗം നിയന്ത്രിക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) നിർദേശം . ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് എങ്കിലും ചായയോ കാപ്പിയോ കുടിക്കരുതെന്നാണ് നിർദേശം. അമിതമായ...
- Advertisment -

Most Popular

- Advertisement -